കൊണ്ടോട്ടിയിൽ നടുറോഡില്‍ പിഞ്ചുകുഞ്ഞ്; രക്ഷകരായി ബസ് ജീവനക്കാർ
Pulamanthole vaarttha
കൊണ്ടോട്ടി : കൊണ്ടോട്ടിക്ക് സമീപം വലിയ പറമ്പില്‍ നടുറോഡിൽ വന്നിരുന്ന പിഞ്ച് കുഞ്ഞിനെ ഇതേറൂട്ടിൽ വന്ന ബസ് ഡ്രൈവർ കണ്ടതോടെ ഭാഗ്യത്തിന് രക്ഷപെട്ടു . ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം ചാറ്റൽ മഴയിൽ റോഡിലേക്ക് മുട്ട്കുത്തി എത്തിയ കുഞ്ഞ് നടുറോഡിൽ ഇരിക്കുകയായിരുന്നു . ആ സമയം സഫ മര്‍വ എന്ന ബസ് കടന്നുപോകുമ്പോഴാണ് കുഞ്ഞിനെ കണ്ടത്.

ബസ് ഡ്രൈവര്‍ രാമചന്ദ്രന്റെ സമയോചിത ഇടപെടലിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്താനായത്. ഉടനെ ബസ് നിർത്തുകയും കണ്ടക്ടർ നവാസ് ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു. സമീപത്തെ വീടിന്റെ ഗേറ്റ് കടന്നാണ് കുഞ്ഞു റോഡിലെത്തിയത് റോഡിലിരിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ബസിന്റെ സിസിടിവിയിൽ പതിഞ്ഞു ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് . വീട്ടുകാർ അറിയാതെ കുട്ടി മുട്ടിലിഴഞ്ഞ് റോഡിലേക്ക് എത്തുകയായിരുന്നു
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved