മലമ്പുഴ ഡാമിൽകാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Pulamanthole vaarttha
പാലക്കാട്: മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശിയായ ഷെമീലിന്റെ ( 22) മൃതദേഹമാണ് കണ്ടെത്തിയത്. തെക്കെ മലമ്പുഴ മേലയിൽ ഇന്നലെ ആയിരുന്നു സംഭവം. പാലക്കാട് കൊടുമ്പ് ഇരട്ടയാലിലെ സ്വകാര്യ കോളേജിലെ ഫാർമസി അവസാന വർഷ വിദ്യാർഥിയാണ് മരിച്ച ഷെമീൽ. സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് ഇവിടേക്ക് എത്തിയത്. കുളിക്കുന്നതിനിടയിൽ ഡാമിൽ അകപ്പെടുകയായിരുന്നു. ഉടൻ ഫയർ ആൻഡ് റെസ്ക്യൂ ടീമെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ഇന്ന് രാവില തെരച്ചിൽ പുനഃരാരംഭിക്കുകയായിരുന്നു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved