തൃശൂരില്‍ വീട് കുത്തിത്തുറന്ന് ഗൃഹനാഥനെ കെട്ടിയിട്ട് 45 പവന് സ്വര്‍ണവും പണവും കവര്‍ന്നു
Pulamanthole vaarttha
തൃശൂര്‍: മണ്ണുത്തി മുല്ലക്കരയില്‍ ഗൃഹനാഥനെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം വന്‍ കവര്‍ച്ച. 40 പവന് സ്വര്‍ണാഭരണങ്ങളും അമ്പതിനായിരം രൂപയുമാണ് മോഷണം പോയത്. തൃശൂര്‍ മണ്ണുത്തി ഡോണ്‍ബോസ്കോ സ്കൂളിന് സമീപം താമസിക്കുന്ന സോമശേഖരന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മോഷണം. സംഭവസമയത്ത് സോമശേഖരന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ഹിന്ദി സംസാരിക്കുന്ന മൂന്നുപേരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സോമശേഖരന്‍ പൊലിസിന് നല്‍കിയിരിക്കുന്ന മൊഴി. വീടിന്റെ പിന്‍വശത്തെ ഗ്രില്‍സ് കുത്തി തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. തുടര്‍ന്ന് സോമശേഖരന്റെ കൈകള്‍ കൂട്ടിക്കെട്ടിയിട്ടു. തടയാന്‍ ശ്രമിച്ച സോമശേഖരന്റെ മുഖത്തടക്കം പ്രതികള്‍ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. ഇദ്ദേഹം ധരിച്ചിരുന്ന രണ്ടര പവന്റെ മാലയും മോതിരവുമടക്കം അക്രമിസംഘം കൊണ്ടുപോയി. മോഷണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടതോടെ സോമശേഖരന്‍ സ്വയം കെട്ടഴിച്ച് പുറത്തേക്കോടുകയായിരുന്നു. സംഭവത്തില്‍ മണ്ണുത്തി പൊലിസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ഒറ്റപ്പാലം: റിട്ട. റവന്യു ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച ശേഷം ആസൂത്രിതമായി 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ...
കൊണ്ടോട്ടി : കൊണ്ടോട്ടിക്ക് സമീപം വലിയ പറമ്പില്‍ നടുറോഡിൽ വന്നിരുന്ന പിഞ്ച് കുഞ്ഞിനെ ഇതേറൂട്ടിൽ വന്ന ബസ് ഡ്രൈവർ കണ്ടതോടെ...
തൃശൂർ: തൃശൂർ കുന്നംകുളത്ത് സിനിമയെ വെല്ലുന്ന തന്ത്രങ്ങളുമായി കഞ്ചാവ് ഒളിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഒടുവിൽ കുക്കറിന്റെ വിസിൽ...
© Copyright , All Rights Reserved