അപൂർവ്വ ഇനം പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മങ്കട അരിപ്രയിലെ ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു
Pulamanthole vaarttha
അരിപ്ര മേൽമുറി AMLP സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു
മലപ്പുറം: അപൂർവ്വ ഇനം പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. മങ്കട മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് മരിച്ചത്. അരിപ്ര മേൽമുറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ദിവസങ്ങൾക്ക് മുൻപ് കൊണ്ടോട്ടി കിഴിശ്ശേരിയില്‍ ഉമ്മയുടെ വീടിൽ വിരുന്നു വന്ന കുരുന്ന് വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പുലര്‍ച്ചെ കുട്ടി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു കടിയേറ്റത്. പ്രത്യേക ഇനം പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചത്. ഈ പ്രത്യേക വിഭാഗത്തില്‍പ്പെട്ട പാമ്പുകളുടെ വിഷത്തിനുള്ള ആന്റിവെനം നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. പുറത്തു നിന്നും ആന്റിവെനം കൊണ്ടുവരാന്‍ ഒരുങ്ങിയെങ്കിലും അതിന് മുന്‍പ് കുട്ടി മരണപെടുകയായിരുന്നു. ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചത്. ഈ പ്രത്യേക വിഭാഗത്തില്‍പ്പെട്ട പാമ്പുകളുടെ വിഷത്തിനുള്ള ആന്റിവെനം (വിഷസംഹാരി) നിലവില്‍ ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved