മദ്യ ലഹരിയിൽ മകനെ അടിച്ചു കൊന്ന സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ
Pulamanthole vaarttha
വളാഞ്ചേരി : പിതാവിന്റെ അടിയേറ്റ് മകൻ മരിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. വളാഞ്ചേരി വൈക്കത്തൂർ പച്ചീരിയിൽ താമസിക്കുന്ന മങ്കുഴിയിൽ ശബരി(45)യെ വളാഞ്ചേരി പോലീസാണ് അറസ്റ്റ്ചെയ്തത്. തമിഴ്നാട് സ്വദേശിയായ ഇയാൾ വർഷങ്ങളായി പച്ചീരിയിലാണ് താമസം. വൈക്കത്തൂർ മങ്കുഴിയിൽ ബീനയാണ് ഭാര്യ.വെള്ളിയാഴ്ച്ച രാത്രി 10.30-നാണ് ശബരിയുടെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഏകമകൻ ശ്യാമിനെ വളാഞ്ചേരിയിലെ നടക്കാവിൽ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. തലയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ശനിയാഴ്ച വൈകീട്ടോടെ മരിച്ചു. സംഭവത്തെത്തുടർന്ന് വളാഞ്ചേരി പോലീസ് ശബരിയെ കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ച് തെളിവെടുത്തു. വളാഞ്ചേരി സ്റ്റേഷന്റെകൂടി ചുമതലയുള്ള തിരൂർ എസ്.എച്ച്.ഒ. അനിൽ മേപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പോലീസ് നടപടികൾക്കുശേഷം ശബരിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved