മുക്കം കൂമ്പാറയിൽ ഇടിമിന്നലേറ്റ്ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്
Pulamanthole vaarttha
പുതുപ്പാടി മേഖലയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ 4 പേർക്ക് പരിക്കേറ്റു
കൂടരഞ്ഞി :കൂമ്പാറയിൽ ശക്തമായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. കൂമ്പാറ സ്വദേശി ജെയ്സൺ ആണ് മരണപ്പെട്ടത്.താമരശ്ശേരി കൂമ്പാറ സ്വദേശികളായ മറ്റ് നാല് പേർക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് പെട്ടെന്നുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തെ തുടർന്ന് മലയോര മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കാർമേഘം കണ്ട് തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും മിന്നലേറ്റവർക്ക് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലെത്തിക്കാൻ ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
© Copyright , All Rights Reserved