കേരളത്തിന്റെ പുതിയ മന്ത്രിമാര്‍ ഇവര്‍, : തിരുവഞ്ചൂർ സ്പീക്കര്‍
Pulamanthole vaarttha
മുസ്ലിംലീഗിന് 5 മന്ത്രിമാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ
തിരുവനന്തപുരം: കേരളത്തിലെ പുതിയ യു.ഡി.എഫ്. മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര ആർലേകറിനെ നേരിൽ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയ ശേഷമാണ് ഔദ്യോഗികമായി പേരുകൾ പുറത്തുവിട്ടത്. ഗ്രൂപ്പ് സമവാക്യങ്ങളും പ്രാദേശിക പരിഗണനകളും പാലിച്ചുകൊണ്ടുള്ള പട്ടികയാണ് കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്നത്.
കോൺഗ്രസ് (11 മന്ത്രിമാർ):

രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, എം. ലിജു, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോൺഗ്രസിൽ നിന്നും മന്ത്രിമാരാകുന്നത്. കൂടാതെ, ഐ.സി. ബാലകൃഷ്ണന് രണ്ടര വർഷത്തിന് ശേഷം മന്ത്രിസഭയിൽ അംഗത്വം നൽകുമെന്നും ധാരണയായിട്ടുണ്ട്.
. സ്പീക്കർ: തിരുവഞ്ചൂർ രാധാകൃഷ്ണൻ
. ഡെപ്യൂട്ടി സ്പീക്കർ: ഷാനിമോൾഉസ്മാൻ

മുസ്ലിം ലീഗ് (5 മന്ത്രിമാർ):
പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിൻ്റെ പ്രതിനിധികൾ. കോഴിക്കോടിന് പ്രത്യേക പ്രാതിനിധ്യം നൽകുന്നതിനായി രണ്ടര വർഷത്തിന് ശേഷം പാറക്കൽ അബ്ദുള്ള മന്ത്രിയാകും.
മറ്റ് ഘടകകക്ഷികൾ:
കേരള കോൺഗ്രസ്: മോൻസ് ജോസഫ്മന്ത്രിയാകും. അപു ജോസഫിനെ ചീഫ് വിപ്പായി നിശ്ചയിച്ചു.
. ആർ.എസ്.പി.: ഷിബു ബേബി ജോൺ
. സി.എം.പി.: സി.പി. ജോൺ
. മന്ത്രിസ്ഥാനം പങ്കിടൽ: കേരള
കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും എൻ.സി.കെ.യിലെ മാണി സി. കാപ്പനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടും.
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
© Copyright , All Rights Reserved