ലോറി കാറിലിടിച്ച് ചികിത്സയിലിരുന്ന നാട്യമംഗലം സ്വദേശി മരണപ്പെട്ടു
Pulamanthole vaarttha
നാട്യമംഗലം: ലോറി കാറിലിടിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വടക്കുമുറി പള്ളിയാലിൽ അബ്ദുറഹിമാൻ്റെ മകൻ മുഹമ്മദ് അൻസാർ (30) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ചെർപ്പുളശ്ശേരിക്കടുത്ത് കുളക്കാടായിരുന്നു അപകടം. ഗൾഫിൽ നിന്ന് ലീവിൽ വന്ന അൻസാർ പാലക്കാട്ടേക്ക് കാറിൽ പോകുമ്പോൾ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ പിൻസീറ്റിൽ സൈഡിലിരുന്ന അൻസാറിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (ശനി) പുലർച്ചയോടെയാണ് മരണം. മാതാവ്: പാത്തുമ്മ.
ഭാര്യ: ഫർസാന.
സഹോദരങ്ങൾ:
മുഹമ്മദ്, അൻഷാദ്,
അഫ്സൽ.
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved