അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളിലിടിച്ച് നിയന്ത്രണംവിട്ട ട്രാവലർ മറിഞ്ഞ് അപകടം
Pulamanthole vaarttha
കൊടൈക്കനാലിൽ വിനോദയാത്രപോയി ചെമ്മാട്ടേക്കു മടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടത്
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളിലിടിച്ച് നിയന്ത്രണംവിട്ട ട്രാവലർ മറിഞ്ഞ് അപകടം. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കൊടൈക്കനാലിൽ വിനോദയാത്രപോയി ചെമ്മാട്ടേക്കു മടങ്ങുന്ന സംഘം സഞ്ചരിച്ച ട്രാവലറാണ് കൈവരികളിൽ ഇടിച്ച് മറിഞ്ഞത്. ട്രാവലറിലുണ്ടായിരുന്ന കുട്ടികളുൾപ്പെടെ 16 പേരെ പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളിമുക്ക് ചേളാരിപ്പറമ്പിൽ ആസിയ (52), വെളിമുക്ക് മുനക്കടവൻ മുർഷിത (21), വെളിമുക്ക് കുന്നത്ത് ഹമീദിന്റെ മകൾ ഇഷ്റാൻ ജന്ന (6), വെളിമുക്ക് ചേനുകാവിൽ ഫൈസൽ ജിഹാൻ (3), തേഞ്ഞിപ്പലം വിളകണ്ടത്തിൽ അബ്ദുൽസലാം (52), സലാം (28), ചുള്ളിപ്പാറ മുനക്കട ഷഫ്ന (23), വലിയോറ മണ്ടോട്ടിൽ മുഹിയുദ്ദീൻ (32), ചീരാലി ഫാരിസിന്റെ മകൻ റസീൻ അഹമ്മദ് (7), ആലിൻചോട് വിളകണ്ടത്തിൽ നൗഫിൽ (33), ചെമ്മല അബ്ദുൽസലാമിന്റെ ഭാര്യ റാഷിദ, ചെന്നത്ത് ഹംസയുടെ മകൻ റസൽ അമാൻ (12), മൂന്നിയൂർ വിളകണ്ടത്തിൽ ഫാത്തിമ (55), വലിയോറ മണ്ടോട്ടിൽ സീനത്ത് (22), തേഞ്ഞിപ്പലം പുതിയത്ത് മുഹ്സിന (26), തേഞ്ഞിപ്പലം പുതിയത്ത് ഹാരിസിന്റെ മകൻ മാസിൻ അഹമ്മദ് (2) എന്നിവരാണ് പരിക്കേറ്റ് ചികിത്സതേടിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഇതിനുമുൻപും മേൽപ്പാലത്തിലെ കൈവരികളിലിടിച്ച് ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. രണ്ടുവരിപ്പാതയിലൂടെ കടന്നുവരുന്ന വാഹനങ്ങൾ പാലത്തിൽ എത്തുന്നതോടെ ഒരു വരിയായി മാറുന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. അപകടങ്ങളുടെ ആഘാതത്തിൽ മേൽപ്പാലത്തിലെ കൈവരികളുടെ തൂണുകൾ മീറ്ററുകളോളം ഇല്ലാതായിട്ടുണ്ട്.
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved