കൊപ്പത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് യുവതി മരിച്ചു
Pulamanthole vaarttha
വിളയൂർ: കൊപ്പത്ത് സ്കൂട്ടറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരണപ്പെട്ടു. വിളയൂർ കൂരാച്ചിപ്പടി ഉദയപുരം കണ്ടത്തൊടി വീട്ടിൽ ഫാത്തിമ സുഹറ(43)യാണ് മരിച്ചത്. ശനി പകൽ നാലോടെ കൊപ്പം പോലീസ് സ്റ്റേഷനു സമീപത്താണ് അപകടം. കൊപ്പം ഭാഗത്തുനിന്നും ഇളയ മകൻ ഷമീലുമൊത്ത് വിളയൂരിലേക്ക് വരുകയായിരുന്ന ഫാത്തിമ സുഹറയുടെ സ്കൂട്ടറിൽ എതിർഭാഗത്തു നിന്നും വരുകയായിരുന്ന ദോസ്ത് ഗുഡ്സ് ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫത്തിമ സുഹറയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണപെടുകയായിരുന്നു . അപകടത്തിൽ സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ ഷാമീൽ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ഞായറാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭർത്താവ് കാസിം വിദേശത്താണ്. മക്കൾ: മുഹമ്മദ് സഫീർ, ഫാത്തിമ സഫ്ല, ഷമീൽ.
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved