മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് നിന്ന രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി; അന്വേഷണം
Pulamanthole vaarttha
മലപ്പുറം: മലപ്പുറത്ത് രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥരെയാണ് ഇന്നലെ മുതൽ കാണാതായത്. ഇരുവരും ഡ്യൂട്ടി ഉപേക്ഷിച്ച് പോയതായാണ് നിഗമനം. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നീ ജവാന്മാരെയാണ് കാണാതായത്. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരെയും കാണാനില്ലെന്ന പരാതി ഉയർന്നത്. സംഭവത്തെ തുടർന്ന് ബിഎസ്എഫ് അസിസ്റ്റൻറ് കമൻഡൻ്റ് മലപ്പുറം പൊലീസിൽ പരാതി നൽകി. കോട്ടക്കൽ മണ്ഡലത്തിന്റെ പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂം കാവൽ ചുമതയിലാണ് ഇരുവരും ഉണ്ടായിരുന്നത്. സംഭവത്തിൽ സിസിടിവി അടക്കം പരിശോധന നടത്തുണ്ട്. അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മേൽ ഉദ്യോഗസ്ഥനുമായി തർക്കം ഉണ്ടായതായാണ് സംശയം. സംഭവത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇവർക്ക് പകരം രണ്ട് ജവാന്മാരെ നിയോഗിച്ചു. അന്വേഷണം തുടരുകയാണ്.¦
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved