പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും
Pulamanthole vaarttha
താമരശ്ശേരി : താമരശ്ശേരി കോടതിക്ക് മുന്നില്‍ കൂട്ടത്തല്ല്. കാമുകന് ഒപ്പം പോയ യുവതിയെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് സംഘര്‍ഷം. കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ ആയിരുന്നു കൈയാങ്കളി.മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിന് (20) നെ കാണാനില്ല എന്നു കാണിച്ച് ബന്ധുക്കള്‍ മുക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നാലാം തീയതി രാത്രി 9.30 മുതല്‍ കാണാതായെന്നായിരുന്നു പരാതി. പരാതിയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച രാവിലെ യുവതിയും കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലും മുക്കം പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കിയതോടെ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു.കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയോട് നിക്കാഹ് നടത്തി തരാമെന്നും ഇപ്പോള്‍ തങ്ങള്‍ക്കൊപ്പം വരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ സമീപിക്കുകയായിരുന്നു. ഇത് തടയാന്‍ ഷാമില്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. റോഡില്‍ ഇരു സംഘവും തമ്മില്‍ത്തല്ലി. ഇതിനിടെ പെണ്‍കുട്ടി യുവാവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം പോവുകയും ചെയ്തു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved