കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിൽ ഡോക്ടറേറ്റ് നേടി പുലാമന്തോൾ പാറക്കടവ് സ്വദേശി എം. മുഹമ്മദ് ശാഫി
Pulamanthole vaarttha
കാഴ്ചപരിമിതിയുള്ളവർക്ക് ശബ്ദത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ്
പുലാമന്തോൾ : കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിൽ ഡോക്ടറേറ്റ് നേടി പുലാമന്തോൾ പാറക്കടവ് സ്വദേശി എം. മുഹമ്മദ് ശാഫി നാടിൻറെ അഭിമാനമായി . കാഴ്ചപരിമിതിയുള്ളവർക്ക് ശബ്ദത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ്. പ്രൊഫസർ എസ്.എ ഷാനവാസ്, അസോസിയേറ്റ് പ്രൊഫസർ മുഹമ്മദ് നൂറുൽ മുബാറക് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ദേശീയ, രാജ്യാന്തര തലത്തിലുള്ള കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ഒട്ടേറെ ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ മുംബൈ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ സീനിയർ പ്രൊജക്ട് ഓഫീസറായി ജോലി ചെയ്യുകയാണ് . പിതാവ് : മണ്ണേങ്ങൽ മൊയ്തീൻ, മാതാവ്: സുബൈദ, ഭാര്യ : നജീബ
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved