കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു, ആറുപേര്‍ക്ക് പരിക്ക്, ഡ്രൈവറെ കാണാനില്ല
Pulamanthole vaarttha
അപകടം നടന്ന ഉടനെ ഡ്രൈവര്‍ ഇറങ്ങി ഓടിയാതാകാമെന്നാണ് നിഗമനം.
മഞ്ചേരി : കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. മലപ്പുറം ജില്ലയിലെ പയ്യനാട് കുട്ടിപ്പാറയില്‍ ആണ് സംഭവം. അപകടത്തില്‍ ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അന്തര്‍ സംസ്ഥാന തൊഴിലാ ളികളായ വിക്കി (20), ശശിപാല്‍ (26), പാലക്കാട് സ്വദേശികളായ ഷഫീഖ്, ശ്രീരാമന്, ചന്ദ്രന്, വിജേ ഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ സൂപ്പര്‍വൈസര്‍ മോഹനനും നാട്ടുകാരും ചേര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ കുട്ടിപ്പാറയിലാണ് അപകടം ഉണ്ടായത്. വണ്ടൂരിലേക്ക് കുഴല്‍ കിണര്‍ കുഴിക്കാന്‍ പോകുമ്പോള്‍ കുട്ടിപ്പാറ കാരേപറമ്പ് വളവില്‍ മതിലിലിടിച്ച് വാഹനം മറിയുകയായിരുന്നു.

ഒറ്റപ്പാലം സ്വദേശി രാധാകൃഷ്ണന്റെതാണ് ലോറി. ലോറി മറിഞ്ഞതോടെ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി രാജീവ് എന്ന കതിറിനെ (42) കാണാതായത് ഏറെ നേരം പരിഭ്രാന്തി പരത്തി. ഡ്രൈവര്‍ ലോറിക്കടിയില്‍ പെട്ടതാകാമെന്ന് അഭ്യൂഹം പരന്നു.തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി അഗ്നിശമന സേനയെത്തി ക്രെയിന്‍ ഉപയോഗിച്ച് പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ലോറി ഉയര്‍ത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല. അപകടം നടന്ന ഉടനെ ഡ്രൈവര്‍ ഇറങ്ങി ഓടിയാതാകാമെന്നാണ് നിഗമനം.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved