വേനൽ മഴക്കൊപ്പം ഇടിമിന്നലും : എടവണ്ണയിൽ മിന്നലേറ്റ് വയോധികൻ മരിച്ചു
Pulamanthole vaarttha
മലപ്പുറം: കഴിഞ്ഞദിവസം പെയ്ത വേനൽ മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലേറ്റ് മലപ്പുറത്ത് വയോധികൻ മരണപ്പെട്ടു. എടവണ്ണയിലാണ് വേനൽ മഴയും മിന്നലും വയോധികൻ്റെ ജീവൻ കവർന്നത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെയാണ് മിന്നലേറ്റത്. പാലപ്പറ്റ ചാണ്ടിയൻ കാരി (65) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വേനൽ മഴയ്ക്കിടെ വീടിന് സമീപം നിൽക്കുകയായിരുന്ന കാരിക്ക് ഇടിമിന്നലേൽക്കുകയായിരുന്നു എന്നാണ് പറയുന്നത്. ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ശാരദ. മക്കൾ: ജയചന്ദ്രൻ, രതീഷ്, സുരേഷ്, ജയശ്രീ, നിഷ.
മരുമക്കൾ: ശിവദാസൻ, സുരേഷ്, പ്രവിത, സുജിത
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved