മണിയറയിൽ മയക്കുമരുന്ന് വേട്ട
Pulamanthole vaarttha
തിരൂർ : തിരൂരിൽ നിക്കാഹ് കഴിഞ്ഞ് വധുവിന്റെ വീട്ടിലെത്തിയ നവവരൻ മണിയറയിലെ ബാത്ത്റൂമിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. തവനൂർ സ്വദേശിയായ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പോലീസ് അറസ്റ്റ് ചെയ്തത് തിരൂർ പൊറ്റിലാത്തറയിൽ വെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ഷിബാനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ആദ്യം മയക്കുമരുന്ന് ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബാക്കി മയക്കുമരുന്ന് വധുവിന്റെ വീട്ടിൽ ഒളിപ്പിച്ച വിവരം പുറത്തുവന്നത്. വിൽപ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി മൊഴി നൽകി. വധുവിന്റെ വീട്ടിലെ മുകൾ നിലയിലെ മണിയറയോട് ചേർന്ന ബാത്ത്റൂമിൽ നിന്നാണ് പോലീസ് ബാക്കി എം.ഡി.എം.എ. കണ്ടെടുത്തത്.കാറിൽ നിന്നും ഭാര്യവീട്ടിൽ നിന്നുമായി ആകെ 1.55 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഷിബാൻ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved