സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞു; നിലമ്പൂർ സ്വദേശിയടക്കം രണ്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
Pulamanthole vaarttha
റിയാദ് : സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. നിലമ്പൂർ സ്വദേശിയും ഉംറ ഗ്രൂപ്പ് അമീറുമായ ഇസ്മാഈൽ, കൊല്ലം പത്തനാപുരം സ്വദേശിനി ഷീബ എന്നിവരാണ് മരിച്ചത്.റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം – മക്ക റോഡിലെ മഹ്ലൂമിയയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമായായിരുന്നു ദാരുണമായ അപകടം. ഹോത്ത ബനീ തമീമിൽ നിന്ന് ഇന്ന് പുലർച്ചെ പുറപ്പെട്ട തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ ബസിന്റെ ബ്രേക്കിന് തകരാർ കണ്ടതിനെത്തുടർന്ന് വർക്ക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിനുശേഷം യാത്ര തുടരുന്നതിനിടെ മഹ്ലൂമിയയിൽ വെച്ച് ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുകൾഭാഗം തകരുകയും, ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഇസ്മാഈലും ഷീബയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു.
അപകടസമയത്ത് യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിലുണ്ടായിരുന്ന അമ്പതോളം യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റിട്ടുണ്ട്. മലയാളികൾക്ക് പുറമെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും സംഘത്തിലുണ്ടായിരുന്നു.വിജനമായ സ്ഥലത്താണ് അപകടം നടന്നതെങ്കിലും ഉടൻ തന്നെ റെഡ് ക്രസന്റും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരിച്ച ഷീബ ഭർത്താവിനോടൊപ്പം വർഷങ്ങളായി ഹോത്ത ബനീ തമീമിൽ താമസിച്ചുവരികയായിരുന്നു.

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved