തൃത്താല ആലൂരിൽ ആറ് തലമുറകളുടെ അപൂർവ്വ സംഗമം
Pulamanthole vaarttha
തലമുറയിൽ പുലാമന്തോളിലേക്ക് വിവാഹം ചെയ്ത സുഹറയും , സുഹറയുടെ മകൾ ഹിസാനയും
തൃത്താല :ആലൂരിൽ കഴിഞ്ഞ ദിവസം നടന്ന കുടുംബ സദസിൽ ആറ് തലമുറകളുടെ അപൂർവ്വ സംഗമത്തിന് സാക്ഷ്യം വഹിക്കാൻ മന്ത്രി എം.ബി രാജേഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എത്തി. നൂറ്റാണ്ട് പിന്നിട്ട നാടിൻ്റെ മുത്തശ്ശിയും മൂന്ന് മാസം പ്രായമുള്ള പൊന്നോമനയും ആറ് തലമുറകളുടെ സുകൃതമായി. കക്കാട്ടിരി കാലടി പിടികയിൽ പരീക്കുട്ടിയുടെ ഭാര്യ ആമിന ഉമ്മയുടെ വംശാവലിയാണ് ആറ് തലമുറകളായി സംഗമിച്ചത്.
ഏറ്റവും മുതിർന്ന ആമിന ഉമ്മയും (102) അവരുടെ മക്കളും പേരമക്കളും കൊച്ചുമക്കളുമാണ് ഒരുമിച്ച് കൂടിയത്. ആമിന ഉമ്മയുടെ മകൾ ഹാജറുമ്മ (85) കോടനാട്, പേരമകൾ ജമീല (62) വല്ലപ്പുഴ, ജമീലയുടെ മകൾ സുഹറ (42) പുലാമന്തോൾ, സുഹറയുടെ മകൾ ഹിസാന (22) വഴിക്കടവ്, ഹിസാനയുടെ മകൻ മൂന്ന് മാസം പ്രായമുള്ള മുഹമ്മദ് ഇൽഹാൻ എന്നിവരാണ് ആമിനുമ്മയുടെ വംശാവലി.
ആലൂർ പെരിഞ്ചേരി ഓഡിറ്റോറിയത്തിലാണ് കുടുംബ സംഗമം വിപുലമായി ആഘോഷിച്ചത്. എക്സൈസ് വകുപ്പു മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ്റ് ശശിരേഖ അദ്ധ്യക്ഷയായി. തൃത്താല എസ്.ഐ ഹംസ, പട്ടാമ്പി മുനിസിപ്പൽ ചെയർപേഴ്സൻ ടി.പി ഷാജി, കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാം, കക്കാട്ടിരി മഹല്ല് പ്രസിഡൻ്റ് മാനുഹാജി തുടങ്ങിയവർ ആശംസകളുമായി എത്തി. ആറ് തലമുറകൾക്ക് അനുഗ്രഹാശിസ്സുകളുമായി പൗരപ്രമുഖരും സന്നിഹിതരായിരുന്നു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും നടന്നു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved