സന്തോഷ് ട്രോഫി ഫൈനലിൽ കേരളം; സെമി ഫൈനലിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് പഞ്ചാബിനെ പരാജയപ്പെടുത്തി
Pulamanthole vaarttha
കേരളത്തിന് വേണ്ടി വിളയൂരിന്റെ സ്വന്തം മുഹമ്മദ് റിയാസ് ഇരട്ടഗോൾ നേടിത്തിളങ്ങി.
സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളം ഫൈനലിൽ. സെമി ഫൈനലിൽ പഞ്ചാബിനെ മറുപടിയില്ലാത്ത നാല് ഗോളിന് തകർത്താണ് കേരളം ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. കേരളത്തിന് വേണ്ടി മുഹമ്മദ് റിയാസ് ഇരട്ടഗോൾ നേടിത്തിളങ്ങി. പഞ്ചാബിനെതിരായ സെമി ഫൈനലിൽ കേരളത്തിന് വേണ്ടി രണ്ട് ഗോളുകൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച മുഹമ്മദ് റിയാസ്ആ ണ് പ്ലെയർ ഓഫ് ദി മാച്ച്മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റിയാസ്, 33-ാം മിനിറ്റിലും 83-ാം മിനിറ്റിലും ഗോളുകൾ നേടി കേരളത്തിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. സന്തോഷ് ട്രോഫിയിലെ ഈ സീസണിലെ റിയാസിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇത്.

സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 16-ാം മിനിറ്റിൽ മുഹമ്മദ് അജ്സലാണ് കേരളത്തിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. വി അർജുൻ ഒരുക്കിയ കോർണറിൽ തലവച്ചാണ് അജ്സൽ കേരളത്തിന് ലീഡ് സമ്മാനിച്ചത്. 34 മിനിറ്റിലും 83ാം മിനിട്ടിലും റിയാസ് വല കുലുക്കി. 45ആം മിനിറ്റിൽ എം വിഘ്നേഷും ലക്ഷ്യം കണ്ടതോടെ കേരളം വിജയവും ഫൈനൽ യോഗ്യതയും ഉറപ്പിച്ചു. പകരക്കാരൻ ഇ സജീഷാണ് നാലാം ഗോളിന് വഴിയൊരുക്കിയത്
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved