നാടിന്റെ നൊമ്പരമായി മുഹമ്മദ് റുശ്ദാന്റെ വിയോഗം
Pulamanthole vaarttha
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ യിലായിരുന്ന റു ശ്ദാൻ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്
പടപ്പറമ്പ് : കഴിഞ്ഞ വ്യാഴാഴ്ച വരെ കൂട്ടുകാർക്കിടയിൽ നിറഞ്ഞുനിന്ന റുശ്ദാ ൻ എന്നകുരുന്നിന്റെ ആ നിറ പുഞ്ചിരി ഇനി ഓർമ. പാങ്ങ് ഗവ. യു പി സ്കൂളിലെ അഞ്ചാം ക്ലാസ് മുറിയിൽ റുശ്ദാന്റെ ഇരിപ്പിടം ഇന്ന് ശൂന്യമാണ്. ഒരു നാടിനെയാകെ നൊമ്പരത്തിലാ ഴ്ത്തിയാണ് റുശ്ദാന്റെ അപ്ര തീക്ഷിതമായ വിയോഗമുണ്ടായത് .
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ യിലായിരുന്ന ഈസ്റ്റ് പാങ്ങ് മുരിങ്ങാതോടൻ മുസമ്മിൽ സഖാഫിയുടെ മകൻമുഹമ്മദ് റുശ്ദാന്റെ മരണമാണ് നാടിന്റെ നൊമ്പരമായത് പാങ്ങ് ഗവ. യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും
പടിഞ്ഞാറ്റുമുറി എ.പി.എസ്.എസ് സുന്നി മദ്റസയിലെ ആറാം ക്ലാസ് വിദ്യാർത്ഥിയുമായിരുന്നു റുശ്ദാൻ.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും തിളങ്ങിനിന്ന മുഹമ്മദ് റുശ്ദാൻ നാ ട്ടുകാരുടെ പ്രിയങ്കരനായിരുന്നു. കഴിഞ്ഞ വർഷത്തെ അഞ്ചാം തരം മദ്റസ പൊതുപരീക്ഷയിൽ റെയ്ഞ്ച് തലത്തിൽ രണ്ടാം സ്ഥാനം നേടി യപ്പോൾ കുരുന്നു പ്രതിഭയെ നാട് ആദരിച്ചിരുന്നു.
യു എസ് എസ് നേടിയ പ്രതിഭക്ക് കേളപ്പജി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. മുസമ്മിൽ സഖാഫി യുടെയും ഉമ്മുഹബീ ബയുട യും വലിയ പ്രതീക്ഷ യായിരുന്നു ഈ പതിനൊന്ന് വയസ് കാരൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ
തീ വ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോഴും തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഉറ്റവരും സുഹൃത്തുക്കളും.
എന്നാൽ കഴിഞ്ഞ ദിവസം ഉച്ചയോടെ ആ പ്രാർഥനകളെ വിഫലമാക്കി റുശ്ദാൻ യാത്രയായി.
ബാക്കിയാകുന്നത് പാഠപു സ്തകങ്ങളും അവൻ നേടിയ പുരസ്കാരങ്ങളും ഒരിക്കലും മരിക്കാത്ത ഓർമകളും മാത്രം.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved