മഗ്രിബ് നിസ്കാരത്തിനുള്ള കാത്തിരിപ്പിനിടെ എത്തി ക്രിസ്മസ് കരോൾ സംഘം, സ്നേഹത്തോടെ സ്വീകരിച്ച് ഉമ്മ.
Pulamanthole vaarttha
മലപ്പുറം : ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ, മതസൗഹാർദ്ദത്തിന്റെ ഹൃദ്യമായ സന്ദേശം പകർന്ന് മലപ്പുറത്തുനിന്നുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മലപ്പുറം പട്ടർനടക്കാവിൽ രാത്രി കരോൾ പാടാൻ എത്തിയ കുട്ടികളുടെ സംഘത്തെ ഒരു ഉമ്മ സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് ജനലക്ഷങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വൈകുന്നേരം മഗ്രിബ് നിസ്കാരത്തിനായി തയാറെടുക്കുന്നതിനിടെയാണ് കരോൾ സംഘം മുറ്റത്തെത്തിയത്. നിസ്കാര കുപ്പായം ധരിച്ചുതന്നെ പുറത്തെത്തിയ ഉമ്മ കുട്ടികളെ നിറഞ്ഞ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. കരോൾ പാടിത്തീർന്ന കുട്ടികളോട് ഉമ്മ കുശലാന്വേഷണം നടത്തുകയും, മറ്റാരെങ്കിലും നിങ്ങളെ വഴക്കുപറഞ്ഞോ എന്ന് സ്നേഹപൂർവ്വം ചോദിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് കരോൾ സംഘത്തിലെ കുട്ടി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. “ഇത് യു.പി. അല്ലല്ലോ ഉമ്മാ, മലപ്പുറമല്ലേ…” എന്നായിരുന്നു പ്രതികരണം.
ലളിതമെങ്കിലും അർത്ഥവത്തായ ഈ സംഭാഷണം കേരളത്തിന്റെ, പ്രത്യേകിച്ച് മലപ്പുറത്തിന്റെ മതസൗഹാർദ്ദ പാരമ്പര്യത്തെ വിളിച്ചോതുന്നതായി. വിശ്വാസങ്ങളും ആചാരങ്ങളും വിഭിന്നമാണെങ്കിലും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും കഴിയുന്ന മലയാളി മനസ്സിന്റെ നേർചിത്രമായി ഈ ദൃശ്യം മാറി
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved