പട്ടാമ്പിയിൽ കിണറ്റിൽ വീണ് മരിച്ച നിലയിൽ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി.
Pulamanthole vaarttha
പട്ടാമ്പി : കിണറ്റിൽ വീണ് മരിച്ച നിലയിൽ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി ആർ.എസ് റോഡ് ജംഗ്ഷനിൽ ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റഡ് ശാഖ നടത്തുന്ന കെ.എസ്. സുബ്രഹ്മണ്യൻ (കെ.എസ്. മുരളി ) യാണ് മരിച്ചത്. മുരളിയെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാണാതാവുകയായിരുന്നു. ബാംഗ്ലൂരിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന മകൻ വിഷ്ണു സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ വൈദ്യശാലയുടെ പിൻഭാഗത്തെ കിണറിൽനിന്ന് ഇന്നലെ രാവിലെ ജഡം കണ്ടെത്തുകയായിരുന്നു.പട്ടാമ്പി പോലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും സാമൂഹ്യ പ്രവർത്തക ദേവികയും സ്ഥലത്തെത്തി ജഡം പുറത്തെടുത്ത് ഗവ: താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പാലക്കാട് ജില്ലാ ഓട്ടിസം ക്ലബിൻ്റെ ഭാരവാഹിയാണ് മുരളി.
ഭാര്യ: പുഷ്പ.
മക്കൾ: വിഗ്നേഷ്, വിഷ്ണു.
മലപ്പുറം :തദ്ദേശ തിരഞ്ഞെടുപ്പിൽ തനിക്കുവേണ്ടി പ്രചാരണത്തിൽ സജീവമായ സുഹൃത്തിന് നന്ദി പറയാൻ കിണറ്റിലിറങ്ങിയ സ്ഥാനാർത്ഥിയുടെ...
തൃശൂർ : ഓടിച്ചു കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....
ജില്ലയിൽ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാം മലപ്പുറം : തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ...
© Copyright , All Rights Reserved