നബിദിന റാലിയിൽ താരമായി കുരുവമ്പലം നീലുകാവിൽ കുളമ്പിലെ പ്രസാദ് എന്ന കുട്ടൻറെ ദഫ് കളി

Pulamanthole vaarttha
കുരുവമ്പലം : നബിദിനറാലിയിൽ ആരേയും ആകർഷിക്കുന്ന രീതിയിൽ അതിമനോഹരമായ ദഫ് കളിയിലൂടെ ആസ്വാദകരുടെ മനസിൽ ഇടം നേടിയിരിക്കുകയാണ് കുരുവമ്പലം നീലുകാവിൽ കുളമ്പ് ഓടുപാറ അപ്പുണ്ണിയുടെ മകൻ പ്രസാദ് എന്ന കുട്ടൻ .നാട്ടിൻ പുറത്തെ എല്ലാ സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളിലും ഭാഗമാകുന്ന പ്രസാദ് വര്‍ഷങ്ങളായി നബിദിന കാലമാകുന്നതോടെ പള്ളിയുടെയും മദ്രസയുടെയും പരിസരങ്ങളിലും മറ്റുമായി ഒരുക്കുന്ന എല്ലാവിധ അലങ്കാര പണികളിലും മറ്റ് കാര്യങ്ങളിലും സജീവ സാനിധ്യം കൂടിയാണ്.
പ്രദേശത്തെ പള്ളി നിർമാണത്തിലും മറ്റും കുട്ടൻ കൈമെയ് മറന്ന് ഭാഗമായിരുന്നു . കാലങ്ങളായി വളരെ കൗതുക പൂർവ്വം നോക്കി നിന്നിരുന്ന ദഫ് കളിയിൽ ഭാഗമാകണമെന്ന തൻറെ അടങ്ങാത്ത ആഗ്രഹമാണ് ഈ പ്രാവശ്യം നീലുകാവിൽ കുളമ്പ് മദ്രസ നബിദിന റാലിയിലൂടെ സഫലമായത്. കുറച്ചു നാളുകളായി നടന്ന ദഫ് പരിശീലനത്തിനൊടുവിൽ ഇന്ന് നടന്ന നബിദിന റാലിയിൽ അതിമനോഹരമായാണ് ഈ യുവാവ് ദഫിലെ ചുവടുകൾ വെച്ചത് നിരവധി പേരാണ് കുട്ടനെ അനുമോദിക്കാൻ റാലിക്കിടയിൽ എത്തിയത്
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved