ചെർപുളശേരി എസ്എച്ച്ഒ; പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ.
Pulamanthole vaarttha
ചെർപ്പുളശ്ശേരി : ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനു തോമസ് (52) നെയാണ് പോലീസ് കോർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോർട്ടേഴ്സിൽ വിശ്രമിക്കാനായ പോയ സി ഐ തിരികെ എത്താതിരുന്നതോടെ പോലീസുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് റൂമിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് ബിനു തോമസ് ട്രാൻസ്ഫറായി ചെർപ്പുളശ്ശേരിയിലെത്തിയത് ഒരു കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്. വടകര സ്വദേശിയാണ് ബിനു തോമസ്. ഭാര്യയും രണ്ടു കുട്ടികളും പാലക്കാട്ടാണ് താമസം. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.
മേഘാലയയിലെ ഉൾഗ്രാമങ്ങളിലൂടെ പോകുന്ന വഴി ചെറിയൊരു ആക്സിഡന്റ് സംഭവിച്ചതായിരുന്നു വെന്നും നിലവിൽ മേഘാലയയിലെ പൈനൂർ സല (Pynursla)...
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
© Copyright , All Rights Reserved