പുലാമന്തോൾ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ വൃക്ക-കരള്‍ രോഗ നിര്‍ണയ ക്യാമ്പും, അഹല്യ ഫൗണ്ടേഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് തിമിര രഹിത മലപ്പുറം ക്യാമ്പയിൻ ഭാഗമായി സൗജന്യ തിമിര രോഗനിർണ്ണയ ക്യാമ്പും സംഘടിപ്പിക്കുന്നു

Pulamanthole vaarttha
പുലാമന്തോൾ : ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വരുന്ന 28ആം തീയതി രാവിലെ 9 മണി മുതൽ 2 മണിവരെ പുലാമന്തോൾ നളപാകം ഹോട്ടൽ ബിൽഡിങ്ങിൽ വച്ച് സൗജന്യ കിഡ്നി – കരൾ രോഗനിർണയ ക്യാമ്പും, അഹല്യ ഫൗണ്ടേഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് തിമിരരഹിത മലപ്പുറം ക്യാമ്പയിൻ ഭാഗമായി സൗജന്യ തിമിര രോഗനിർണ്ണയ ക്യാമ്പും ആവശ്യമായവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയയും മുൻകൂട്ടി അറിയിക്കുന്നതിന് അനുസരിച്ച് ചെയ്തു നൽകുന്നു. സർജറി ആവശ്യമായ വ്യക്തികളെ കൊണ്ടുപോയി സർജറി ചെയ്ത് തിരിച്ചു കൊണ്ടുവന്ന് ആക്കുന്നതുമായിരിക്കും.
വർദ്ധിച്ചുവരുന്ന കിഡ്നി കരൾ രോഗങ്ങളുടെ പശ്ചാത്തലത്തിൽ രോഗം എത്രയും പെട്ടെന്ന് കണ്ടുപിടിക്കുകയും തുടർ ചികിത്സകളിലൂടെ പൂർണ്ണ മുക്തി നേടുന്നതിനും വേണ്ടിയാണ് ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നത്. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് ആംസ്റ്റർ മിംസ് ഹോസ്പിറ്റൽ നേരിട്ട് ഡിസ്കൗണ്ടുകൾ നൽകുന്നതായിരിക്കും. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി സൗമ്യ വൃക്ക, കരൾ രോഗനിർണയ ക്യാമ്പും,
ലയൺസ് ഡിസ്ട്രിക്ട് 318D1 ഗവർണർ ലയൺ പി എം ജെ എഫ് കെ എം അനിൽകുമാർ തിമിര രോഗനിർണയ ക്യാമ്പും ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. പരമാവധി ആളുകളെ ക്യാമ്പിൽ പങ്കെടുപ്പിക്കുവാൻ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇന്ന് സെപ്റ്റംബർ 25 ന് പുലാമന്തോൾ വ്യാപാര ഭവനിൽ ക്ലബ് പ്രസിഡന്റ് ലയൺ ടി വിജയമോഹനന്റെ അധ്യക്ഷതയിൽ ചേർന്ന പത്രസമ്മേളനത്തിൽ, സോൺ ചെയർപേഴ്സൺ ശശികുമാർ സാകേതം, ഡിസ്ട്രിക്ട് ചെയർപേഴ്സൺ ലയൺ മുരളി ചിറക്കൽ, സെക്രട്ടറി ലയൺ അബ്ദുൽസലാം, ട്രഷറർ ലയൺ മുസ്തഫ, ഡയറക്ടർ ബോർഡ് മെമ്പർ ലയൺ രഘുനാഥൻ ഉണ്ണി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved