വിമാനത്തിന്റെ ലാൻഡിങ് ഗിയർ കമ്പാർട്ടുമെന്റിൽ ഒളിച്ച് അഫ്ഗാൻ ബാലൻ ഇന്ത്യയിൽ; രണ്ടു മണിക്കൂർ നീണ്ട സാഹസിക യാത്ര, അതേ വിമാനത്തിൽ കാബൂളിലേക്ക് തിരിച്ചയച്ചു
Pulamanthole vaarttha
ഡൽഹി : കാബൂളിൽ നിന്നും വെറും 13 വയസ്സ് മാത്രം പ്രായമുള്ള ഒരു ആൺകുട്ടി വിമാനത്തിന്റെ പിൻചക്രത്തിൽ ഒളിച്ചിരുന്ന് ഞായറാഴ്ച ഡൽഹി വിമാനത്താവളത്തിൽ എത്തി.
94 മിനിറ്റ് യാത്ര അതിജീവിച്ച ആൺകുട്ടി ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ സുരക്ഷിതമായി ഇറങ്ങി കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
അഫ്ഗാനിസ്ഥാൻ എയർലൈനായ കാം എയർ-ന്റെ RQ4401 എന്ന വിമാനത്തിലാണ് ഈ സംഭവം നടന്നത്.
വിമാനം ലാൻഡ് ചെയ്ത് യാത്രക്കാർ പുറത്തിറങ്ങിയ ശേഷം, ഒരു ഗ്രൗണ്ട് ഹാൻഡ്ലർ T3 ടാക്സിവേയിലെ നിയന്ത്രിത സ്ഥലത്ത് ആൺകുട്ടി നടക്കുന്നത് കണ്ടപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. അയാൾ അധികാരികളെ വിവരം അറിയിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ആൺകുട്ടിയെ കസ്റ്റഡിയിലെടുത്തു, പിന്നീട് വിമാനത്താവള പോലീസിന് കൈമാറി. പ്രായപൂർത്തിയാകാത്തതിനാൽ ആൺകുട്ടി നിയമപരമായ കുറ്റകൃത്യങ്ങളിൽ നിന്ന് മുക്തനാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഇറാനിലേക്ക് കടക്കുവാൻ ആയിരുന്നു ആൺകുട്ടി ആഗ്രഹിച്ചിരുന്നത് എങ്കിലും വിമാനം ഡൽഹിയിലേക്കുള്ളതാണെന്ന് തിരിച്ചറിഞ്ഞില്ല. ഇങ്ങനെയാണ് ബാലൻ ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996ൽ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരൻമാർ ഇങ്ങനെ ബ്രിട്ടനിലേക്കു യാത്ര ചെയ്തിരുന്നു. പ്രദീപ് രക്ഷപ്പെട്ടു, വിജയ് മരിച്ചു.30,000 അടി പൊക്കത്തിലെ മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെയെത്തുന്ന കൊടുംതണുപ്പിൽ ഹൈപ്പോത്തെർമിയ പിടിപെട്ട് മരിക്കാം. ഓക്സിജന്റെ അളവ് കുറയുന്നതിനാൽ അബോധാവസ്ഥയും തുടർന്നു മരണവും സംഭവിക്കാനിടയുണ്ട്.വിമാനത്തിന്റെ ലാൻഡിങ് ഗിയർ കമ്പാർട്ടുമെന്റിൽ ഒളിച്ച് ഇന്ത്യയിൽ എത്തിയ അഫ്ഗാൻ ബാലനെ അതേ വിമാനത്തിൽ കാബൂളിലേക്ക് തിരിച്ചയച്ചു
ചിത്രം AI
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved