മീലാദ് സന്ദേശ റാലി ഇന്ന് കൊളത്തൂരിൽ

Pulamanthole vaarttha
മീലാദ് സന്ദേശ റാലി ഇന്ന് കൊളത്തൂരിൽ
കൊളത്തൂർ | പ്രവാചകർ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കൊളത്തൂർ ഇർശാദിയ്യയും സുന്നി സംഘടനകളും സംഘടിപ്പിക്കുന്ന മീലാദ് സന്ദേശ റാലി ഇന്ന് കൊളത്തൂരിൽ നടക്കും. വൈകിട്ട് 4ന് കൊളത്തൂർ വാദീസ്സുന്ന പരിസരത്തു നിന്ന് ആരംഭിച്ച് കുറുപ്പത്താൽ ടൗണിൽ സമാപിക്കും.കേരള മുസ്ലിം ജമാഅത്ത്, എസ്വൈഎസ്, എസ്എസ്എഫ്, എസ്ജെഎം, എസ്എംഎ എന്നീ സംഘടനകളിലെ നേതാക്കളും പ്രവർത്തകരും ഇർശാദിയ്യ വിദ്യാർഥികളും റാലിയിൽ അണിചേരും.വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങൾ, മദ്ഹ് ഗാനങ്ങൾ ആലപിച്ചുള്ള വർണാഭമായ റാലിയിൽ പ്രവാചക പ്രേമികളും ഇർശാദിയ്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും പങ്കെടുക്കും.
ഇർശാദിയ്യ ഇംഗ്ലീഷ് സ്കൂൾ വിദ്യാര്‍ഥികളുടെ മെഗാ ദഫ് ടീം, ഫ്ളവര്‍ഷോ, ദഅവ കോളജ് വിദ്യാർഥികളുടെ അറബന എന്നിവ റാലിയിൽ അണിനിരക്കും.
പ്രവാചകാനുരാഗത്തിൽ നിറഞ്ഞ് ജനകീയ മൗലിദ്
കൊളത്തൂർ | മീലാദ് സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ മൗലിദ് പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളും കൊണ്ട് അനുഗ്രഹീതമായി. അലവി സഖാഫി കൊളത്തൂർ സന്ദേശ പ്രഭാഷണം നടത്തി. പ്രവാചകാനുരാഗം വിശ്വാസത്തിന്റെ ഭാഗമാണെന്നും അത് പ്രകടമാക്കേണ്ടത് വിശ്വാസികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഖബീലകളിലെ പ്രമുഖ സയ്യിദന്മാരും പണ്ഡിതന്മാരും ചടങ്ങില്‍ പങ്കെടുത്തു. സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി സമാപന പ്രാർഥനക്ക് നേതൃത്വം നൽകി.
മോറൽ എജ്യുക്കേഷനു കീഴിൽ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളുടെ മീലാദ് ഫെസ്റ്റും സുഹൈറ കോൺവെക്കേഷനും നടന്നു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved