വൈദ്യുതി വകുപ്പിന്റെ അനാസ്ഥ: പാങ്ങ് പ്രദേശത്ത്ഇലക്ട്രിക് കാലുകളിൽ പടർന്നു കയറിയ വള്ളികൾ അപകടഭീഷണിയാവുന്നു

Pulamanthole vaarttha
പാങ്ങ്:പാങ്ങ്കെ.എസ്.ഇ.ബി.യുടെ അധികാരപരിധിയിൽ വരുന്ന പാങ്ങ് അമ്പലപ്പടി, വാഴേങ്ങൽ, പാങ്ങ് ചേണ്ടി എന്നിവിടങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും വഴിയോരങ്ങൾ, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി തൂണുകളിൽ പച്ചമരങ്ങളും കാട്ടുവള്ളികളും അപകടകരമായ രീതിയിൽ പടർന്നു കയറുന്നത് വൈദ്യുത സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാകുന്നു. 110KV ലൈനുകളും ത്രീ ഫേസ് ലൈനുകളും കടന്നുപോകുന്ന ഈ ജനവാസ മേഖലയിൽ മരങ്ങൾ വൈദ്യുത ലൈനുകളിലേക്ക് തൊടുന്ന നിലയിൽ വളർന്നിട്ടുള്ളത് 2019-ൽ പാങ്ങ് മില്ലുംപടിയിൽ ഒരു യുവാവ് വൈദ്യുത ഷോക്കേറ്റ് മരണപ്പെട്ടത് ഈ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. എന്നാൽ, അതിനുശേഷം കെ.എസ്.ഇ.ബി. യാതൊരു മുൻകരുതലും സ്വീകരിച്ചില്ല എന്നതാണ് നാട്ടുകാരുടെ പരാതി മേഖലയിൽ വൈദ്യുതി തൂണുകളിലേക്ക് പടർന്ന വള്ളികളും മര ശിഖരങ്ങളും വെട്ടി ഒഴിവാക്കി അപകട ഭീതി ഒഴിവാക്കാൻ നടപടി സ്വീകർക്കണമെന്നു നാട്ടുകാർ ആവശ്യപെട്ടു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved