കരാട്ടെ പരിശീലക മരിച്ച നിലയില്‍; വിവാഹംകഴിഞ്ഞിട്ട് ആഴ്ചകള്‍ മാത്രം
Pulamanthole vaarttha
തൃശ്ശൂര്‍: കരാട്ടെ പരിശീലകയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നമനട എടയാറ്റൂര്‍ സ്വദേശിനി ആയിഷ(23)യാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയം. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ആയിഷയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി കിടന്നുറങ്ങുന്നതുവരെ ആയിഷ സുഹൃത്തിന് വാട്സാപ്പ് സന്ദേശങ്ങളയച്ചിരുന്നു. സഹോദരനും ഒപ്പമുണ്ടായിരുന്നു. രാത്രി ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചെന്നാണ് നിഗമനം.
ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജിലെ പിജി വിദ്യാര്‍ഥിനിയാണ് ആയിഷ. ജൂലായ് 13-നാണ് ചേലക്കര സ്വദേശിയുമായുള്ള വിവാഹം കഴിഞ്ഞത്. കരാട്ടെയില്‍ സംസ്ഥാന ചാമ്പ്യനായിരുന്ന ആയിഷ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലടക്കം കരാട്ടെ പരിശീലനവും നല്‍കിയിരുന്നു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved