കെ.എസ്. കെ.എം.യു.പി. സ്കൂളിൽ ജൽവ ഉർദു ക്ലബ്ബിൻ്റെ “ഇൽമി ഖസാന” – പദ്ധതിക്ക് തുടക്കമായി

Pulamanthole vaarttha
ചെറുകുളമ്പ :കെ.എസ്. കെ.എം.യു.പി. സ്കൂളിലെ ഈ അധ്യയന വർഷത്തെ ജൽവ ഉർദു ക്ലബ്ബിൻ്റെ ഉദ്ഘാടനം കവിയും സന്നദ്ധ പ്രവർത്തകനുമായ സമീർ മാസ്റ്റർ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഉർദു ഒന്നാം ഭാഷയായി പഠിച്ച് യു.എസ്.എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൂടാതെ ഉർദു ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി നടത്തിയ മെഹന്ദി ക്യൂൻ, ഇശൽ നിലാവ് എന്നീ മത്സരങ്ങളിലെ വിജയികളെ ആദരിച്ചു. ഉർദു ഭാഷാ പ്രാവീണ്യം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷം തുടങ്ങുന്ന “ഇൽമി ഖസാന” യുടെ പ്രകാശനവും സമീർ മാസ്റ്റർ നിർവ്വഹിച്ചു.ചടങ്ങിൽ ഹെഡ് മാസ്റ്റർ അബ്ദുസ്സമദ് കടമ്പോട്ട്, സ്റ്റാഫ് സെക്രട്ടറി ആർ. ഷാജി മാസ്റ്റർ, എസ്.ആർ.ജി. കൺവീനർ ജ്യോതി ടീച്ചർ, ഉർദു ക്ലബ്ബ് കൺവീനർ കെ.എം. ജമീല ടീച്ചർ, വിദ്യാർത്ഥി പ്രതിനിധികളായ ഉഞ്ജില, ഫിദ എന്നിവർ സംസാരിച്ചു.
ചെറുകുളമ്പ കെ.എസ്. കെ.എം.പി. സ്കൂളിലെ ഈ അധ്യയന വർഷത്തെ ജൽവ ഉർദു ക്ലബ്ബിൻ്റെ ഉദ്ഘാടനം കവിയും സന്നദ്ധ പ്രവർത്തകനുമായ സമീർ മാസ്റ്റർ നിർവ്വഹിക്കുന്നു.
ചെറുകുളമ്പ കെ.എസ്. കെ.എം.പി. സ്കൂളിൽ ജൽവ ഉർദു ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇൽമി ഖസാനയുടെ പ്രകാശനം സമീർ മാസ്റ്റർ നിർവ്വഹിക്കുന്നു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved