കരുവാരക്കുണ്ടിൽ കടുവയെ പിടിക്കാൻ വെച്ച കൂട്ടിൽ പുലി കുടുങ്ങി.
Pulamanthole vaarttha
കരുവാരകുണ്ട് :കരുവാരക്കുണ്ടിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ദിവസങ്ങൾക്കു മുമ്പ് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കൂട് സ്ഥാപിച്ചത്.
കേരള എസ്റ്റേറ്റിലെ സിടി എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്ന് രാവിലെ പതിവ് പോലെ കൂട്ടിൽ കടുവ കുടുങ്ങിയോ എന്ന് നോക്കാൻ വന്ന വനപാലകരാണ് കൂട്ടിൽ പുലി കുടുങ്ങിയതായി കണ്ടത്.
കരുവാരക്കുണ്ട് കൽക്കുണ്ട് അൽഫോൻസ് ഗിരിയിൽ പുലിയുടെ ആക്രമണത്തിൽ വളർത്തു നായയ്ക്ക് പരിക്കേറ്റിരുന്നു. ഈ പുലി ആണോ കൂട്ടിൽ കുടുങ്ങിയത് എന്ന് സംശയം ഉണ്ട്. ചേരി മാധവന്റെ വളർത്തു നായയെയാണ് പുലി അക്രമിച്ചത്.
കൂട്ടിനുള്ളിൽ ചങ്ങലയിൽ കെട്ടിയിട്ടിരുന്ന നായയെ പുലി പുറത്തേക്ക് വലിച്ചിട്ട് കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved