നാട്ടിൽ ലീവിന് വന്ന യുവാവ് മരണപ്പെട്ടു
Pulamanthole vaarttha
പെരിന്തൽമണ്ണ : നാട്ടിൽ ലീവിന് വന്ന യുവാവ് മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ബിടാത്തിയിലെ പാറക്കുളവൻ മൻസൂർ എന്ന മണി ആണ് നാട്ടിൽ വെച്ച് മരണപ്പെട്ടത്. റിയാദ് സുലൈയിൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തു വരികയായിരുന്നു. നാൽപ്പത്തിയാറു വയസായിരുന്നു.
ആലിപ്പറമ്പ് ബിടാത്തിയിലെ പരേതനായ പാറക്കുളവൻ അബ്ദുവിൻ്റെ മകനാണ്. ഭാര്യ : തെക്കത്ത് ഹസ്റത്ത് താഴെക്കോട്. മക്കൾ: റിൻഷ ഷെറിൻ, മുഹമ്മദ് റിഷാൽ, ഫാത്തിമ റിഫ. ഇന്ന് രാവിലെ 9 മണിക്ക് ബിടാത്തി ജുമാമസ്ജിദിൽ ജനാസ നമസ്ക്കാരവും ശേഷം ഖബറടക്കവും നടക്കും.
ലീവിന് നാട്ടിൽ പോയ ഇദ്ദേഹം ബലിപെരുന്നാൾ കഴിഞ്ഞ് ഉടൻ റിയാദിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു. ബിപി ക്രമതീതമായി കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും മരണപ്പെടുകയായിരുന്നു. ലൈസൻസ് പരമായ ജോലികളിൽ ഏർപ്പെടുന്ന ആളായതിനാൽ റിയാദിൽ വൻ സൗഹൃദം തന്നെയുണ്ട്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved