കുഞ്ഞിന് ചോറ് വാരി കൊടുക്കുന്നതിനിടെ വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിച്ചു 28കാരിക്ക് ദാരുണാന്ത്യം
Pulamanthole vaarttha
തൃശ്ശൂര്‍: തൃശൂരില്‍ വീട്ടുമുറ്റത്ത് നിന്ന് മകന് ചോറ് വാരി കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്നയാണ് (28) മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.രണ്ടരവയസ്സുള്ള മകന് വീടിന്റെ മുറ്റത്ത് നിന്ന് ചോറ് വാരിക്കൊടുക്കുകയായിരുന്നു ഹെന്ന. ഹെന്നയുടെ തൊട്ടുപിറകിലുണ്ടായിരുന്ന പാമ്പ് കാലില്‍ കടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്.
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
© Copyright , All Rights Reserved