ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ മുകളിൽ മരം വീണു
Pulamanthole vaarttha
ഷൊർണുർ തൃശൂർ പാതയിൽ വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളെല്ലാം വൈകിയോടുന്നു
തൃശൂർ : മഴ ശക്തം. ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ മുകളിൽ മരക്കൊമ്പുകൾ വീണു. രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
നിജാം നഗർ-തിരുനെൽവേലി എക്സ്പ്രസിന്റെ സെക്കന്റ് ക്ലാസ് ബോഗികളുടെ മുകളിലാണ് മരച്ചില്ലകൾ കാറ്റിൽ മുറിഞ്ഞ് വീണത്. ഉടൻ തന്നെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ടിആർഡി സംഘം സ്ഥത്തെത്തി മരം മുറിച്ചു മാറ്റിയ ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.ഒരു മണിക്കൂറോളം ട്രെയിൻ നിർത്തിയിടേണ്ടി വന്നു.ഷൊർണുർ തൃശൂർ പാതയിൽ വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളെല്ലാം വൈകിയോടുകയാണ്
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved