സെൻറർ സ്റ്റാൻറിൽ നിർത്തി സ്കൂട്ടർ സ്റ്റാർട്ടാക്കാൻ കിക്കർ അടിച്ചു; ഹെൽമെറ്റ് ഉപയോഗിച്ചില്ലെന്ന് പറഞ്ഞ് മദ്രസ അധ്യാപകന് പൊലീസ് പിഴ
Pulamanthole vaarttha
കോഴിക്കോട്: സെന്റർ സ്റ്റാന്റിൽ വച്ച് കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിച്ചാൽ ഇനി പൊലീസിന്റെ പിടി വീഴും പിഴ ഈടാക്കാതിരിക്കാൻ വണ്ടി നിർത്തി സ്റ്റാർട്ടാക്കുന്ന സമയത്തും ഹെൽമറ്റ് ധരിച്ചാൽ മതി. താമരശ്ശേരി സ്വദേശിയും മദ്രസ അധ്യാപകനുമായ സുബൈർ നിസാമിക്കാണ് സെന്റർ സ്റ്റാന്റിൽ വച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിച്ചപ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പിഴ ചുമത്തിയത്.കഴിഞ്ഞ ഒന്നാം തീയതി സുബൈർ നിസാമി പാനൂരിലേക്ക് സ്കൂട്ടറിൽ സഞ്ചരിച്ചത്. യാത്രാമധ്യേ സ്കൂട്ടർ ഓഫായി. നിരവധി തവണ ശ്രമിച്ചിട്ടും സ്കൂട്ടർ സ്റ്റാർട്ട് ആയില്ല. തുടർന്ന് ഹെൽമറ്റ് ഊരി താഴെവച്ച സുബൈർ നിസാമി, വണ്ടി സെൻ്റർ സ്റ്റാന്റിൽ കയറ്റിവച്ച് കിക്കർ അടിക്കാൻ തുടങ്ങി. ഈ സമയം റോഡിലൂടെ കടന്നുപോയ പാനൂർ പൊലീസ് വാഹനത്തിൻ്റെ ചിത്രം പകർത്തി. ചിത്രം പകർത്തിയത് എന്തിനെന്ന് അറിയാതെ സുബൈർ പൊലീസുകാരെ നോക്കി ചിരിക്കുകയും ചെയ്തു. സ്കൂട്ടർ സ്റ്റാർട്ടായതിന് പിന്നാലെ സുബൈർ നിസാമി യാത്ര തുടരുകയും ചെയ്തു .
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved