കൂരിയാട് ദേശീയപാതയിൽ പുതിയതായി നിർമ്മിച്ച റോഡ് ഇടിഞ്ഞു

Pulamanthole vaarttha
ഒഴിവായത് വൻ ദുരന്തം
കൂരിയാട് :ദേശീയപാത 66 ൽ കൂരിയാട് പുതിയതായി നിർമ്മിച്ച റോഡ് ഇടിഞ്ഞു. മണ്ണിട്ട് ഉയർത്തിയ പുതിയ റോഡ് ആണ് താഴോട്ട് ഇടിഞ്ഞിരിക്കുന്നത്. ഇതിന് താഴെയുള്ള സർവീസ് റോഡിൽ ഏകദേശം 100 മീറ്ററോളം വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ സർവീസ് സ്റ്റേഷൻ്റെ ഭാഗത്തുള്ള റോഡിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. വയലിലേക്ക് വരെ ഇതിൻറെ ആഘാതം ഉണ്ടായിട്ടുണ്ട്.
വയലിലെ മണ്ണ് ഇളകിയ നിലയിലാണ്. വയലിനോട് ചേർന്നുള്ള സൈഡ് ഭിത്തിയും ഇടിഞ്ഞു. വീണിട്ടുണ്ട് അപകട സമയത്ത് ഇത് വഴി കടന്നുപോയ ഏതാനും വാഹനങ്ങൾ റോഡിൽ കുടുങ്ങിയിട്ടുണ്ട്.
വലിയ അപകടമാണ് ഒഴിവായിട്ടുള്ളത്. അപകട സമയത്ത് ഈ ഭാഗത്ത് കൂടുതൽ വാഹനങ്ങളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി . രണ്ട് കാറുകൾ മണ്ണിടിഞ്ഞ കുഴിയിലേക്ക് പതിച്ചു. യാത്രക്കാർ അത്ഭുകരമായി രക്ഷപ്പെട്ടു. കാറുകൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും ഉൾപ്പെടെ പതിച്ചു. ദേശീയ പാത നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണു.സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്.
പ്രദേശത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്. നിർമാണം നടക്കുന്ന സമയത്ത് തന്നെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്.സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. വേങ്ങര പോലീസും ദേശീയ പാത അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.ഇവിടെ വയലിലും മീറ്ററുകളോളം വിള്ളൽ രൂപ പെട്ടത് പ്രദേശ വാസികളിൽ ഭീതിഉയർത്തി യിട്ടുണ്ട്
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved