മണ്ണാർക്കാട് ബീവറേജസിന് മുന്നിലെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ
Pulamanthole vaarttha
മണ്ണാർക്കാട്: മണ്ണാർക്കാട് മദ്യശാലയ്ക്ക് മുന്നില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍. പ്രതി സാജൻ കൈതച്ചിറയെ വീട്ടുപരിസരത്ത് നിന്നാണ് മണ്ണാർക്കാട് പൊലീസ് പിടികൂടിയത്. കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി ഗഫൂറിനെ കോടതി റിമാൻഡ് ചെയ്തു
ബുധനാഴ്ച വൈകിട്ടാണ് കോട്ടോപ്പാടം സ്വദേശി ഇ൪ഷാദിനെ കുത്തിക്കൊന്നത്. മദ്യശാലയ്ക്കുമുന്നില്‍ കുടിവെള്ളം വില്പന നടത്തുന്നവ൪ക്കൊപ്പം നില്‍ക്കുകയായിരുന്നു ഇ൪ഷാദ്. ബൈക്കിലെത്തിയ പ്രതികള്‍ വെള്ളം വാങ്ങിയെങ്കിലും പണം കൊടുത്തില്ല. ഇത് ഇ൪ഷാദ് ചോദ്യം ചെയ്തു. വാക്കേറ്റം കയ്യാങ്കളിയായി. പ്രതികള്‍ കയ്യിലുണ്ടായിരുന്ന ബിയ൪ കുപ്പികൊണ്ട് ആദ്യം ഇ൪ഷാദിൻറെ തലയ്ക്കും പിന്നാലെ കഴുത്തിലേക്ക് കുത്തിയിറക്കുകയും ചെയ്തു. സാരമായി പരുക്കേറ്റ ഇർഷാദ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോയെങ്കിലും ഗഫൂറിനെ ഇന്നലെ രാത്രിയോടെ പിടികൂടി. കൂലിപ്പണിക്കാരനാണ് ഗഫൂ൪. പണിക്ക് പോയി കിട്ടിയ തുക കൊണ്ട് മദ്യം വാങ്ങി കഴിക്കും. ഇതാണ് ശീലം. പതിവുപോലെ ഇന്നലെ സാജനൊപ്പം കൂടി മദ്യം വാങ്ങി. അതിനിടയിലാണ് കൊലപാതകം നടന്നത്. കൊലപാതക ശേഷം തനിക്കൊപ്പം വാഹനത്തില്‍ കയറാതെ സാജൻ നടന്നു പോയെന്നാണ് ഗഫൂറിൻറെ മൊഴി.
വീട്ടിലെത്തിയ ശേഷം കുളിച്ച് രക്തംപുരണ്ട വസ്ത്രം മാറി കോയമ്ബത്തൂരിലേക്ക് ബസ് കയറാനുള്ള ശ്രമത്തിനിടെയാണ് ഗഫൂറിനെ പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവറായ സാജൻ പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഇരു പ്രതികളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നും പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. അതേസമയം മണ്ണാ൪ക്കാട് ബിവറേജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ മാ൪ച്ച് സംഘ൪ത്തില് കലാശിച്ചു.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved