60000 രൂപയുടെ ഐ ഫോൺ മോഷ്ടിച്ച് 2000 രൂപക്ക് വിറ്റു, മൂന്ന് പേര് അറസ്റ്റില്‍
Pulamanthole vaarttha
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഐ ഫോണ്‍ മോഷ്ടിച്ച രണ്ടുപേരെയും, മോഷ്ടിച്ച ഫോണ്‍ വാങ്ങിയ കടയുടമയെയും അറസ്റ്റ് ചെയ്തു. മോഷണം നടത്തിയ തളിക്കുളം വടക്കേഭാഗം കൈതിക്കല്‍ കല്ലിങ്കല്‍ ബതീഷ്, ഇരിങ്ങാലക്കുട കരുവന്നൂര്‍ ബംഗ്ലാവ് വെള്ളാനി വീട്ടില്‍ മണികണ്ഠന്എന്നിവരും മോഷണമുതല്‍ വാങ്ങിയ കേസില്‍ ചാവക്കാട്ടെ കടയുടമ ബ്ലാങ്ങാട് കുറ്റിക്കാട്ടില്‍ വീട്ടില്‍ ഹുസൈനെയുമാണ് അറസ്റ്റുചെയ്തത്. തമിഴ്നാട്ടില്‍ താമസിക്കുന്ന നോര്‍ത്ത് പറവൂര്‍ സ്വദേശിനി ജിനി, ബസ് സ്റ്റാന്‍ഡില്‍ ചാര്‍ജ് ചെയ്യാനായി വെച്ചിരുന്ന വിലകൂടിയ ഐ ഫോണാണ് തിങ്കളാഴ്ച മോഷ്ടിച്ചത്. ബസ് സ്റ്റാന്‍ഡിലെ സിസിടിവി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
60000 രൂപയിലേറെ വിലമതിക്കുന്ന ഐ ഫോണ്‍ ചാവക്കാട്ടെ മൊബൈല്‍ കടയില്‍ 2000 രൂപക്കാണ് പ്രതികള്‍ വിറ്റത്. ഫോണിന്റെ ലോക്ക് തുറന്ന് കടയുടമ വില്പനക്ക് വെച്ചിരിക്കെയാണ് പൊലീസ് ഫോണ്‍ കണ്ടെടുത്തത്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved