മണ്ണാർക്കാട് ബിവറേജസിന് മുന്നിൽ ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു
Pulamanthole vaarttha
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയിലുളള വിദേശ മദ്യവില്പനശാലക്ക് മുന്നില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ബിയര്‍ കുപ്പികൊണ്ടുള്ള കുത്തേറ്റാണ് മരിച്ചത്. രണ്ടുപേർ ചേർന്ന് മർദ്ദിക്കുന്നതിനിടയിലാണ് ബിയർ കുപ്പികൊണ്ട് കുത്തിയത്. കോട്ടോപ്പാടം കണ്ടമംഗലം അമ്പാഴക്കോട് സ്വദേശി ഇര്‍ഷാദ് (42) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ക്യൂ നില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ഇര്‍ഷാദിനെ കുത്തിയ ശേഷം അക്രമിച്ച രണ്ടുപേർ ബൈക്കിൽ കയറി പോവുകയായിരുന്നു. മണ്ണാര്‍ക്കാട് പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved