വിവാഹപ്പിറ്റേന്ന് വിരുന്ന് കഴിഞ്ഞ് വരുമ്പോൾ ഭർത്താവിനെ പെരുവഴിയിലാക്കി നവവധു കാമുകനൊപ്പം ഒളിച്ചോടി
Pulamanthole vaarttha
പരപ്പനങ്ങാടി: വ്യാഴാഴ്ച വിവാഹം കഴിഞ്ഞ യുവതി വെള്ളിയാഴ്ച ഭർത്താവിനെ പെരുവഴിയിലാക്കി കാറിൽ നിന്നിറങ്ങി കാമുകനോടൊപ്പം മുങ്ങി. ഭർത്താവിനോടൊപ്പം കാറിൽ യാത്ര ചെയ്യവെയാണ് സംഭവം.
വിരുന്നു കഴിഞ്ഞ് ഇരുവരും ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പുത്തരിക്കലിൽ എത്തിയപ്പോൾ സുഹൃത്തിനെകാണാൻ 21കാരിയായ വധു കാർ നിർത്താൻ ആവശ്യ പ്പെടുകയായിരുന്നു. കാർ നിർത്തി പുറത്തിറങ്ങിയ യുവതി ഏറെ നേരം കാത്തുനിന്നിട്ടും തിരിച്ചുവന്നില്ല. ഇവിടെ എത്തിയ കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു.പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ താനൂർ സ്വദേശിയായ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും യുവതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. യുവതിയുടെ ആവശ്യം പരിഗണിച്ച കോടതി ആൺ സുഹൃത്തിനോടൊപ്പം ജീവിക്കാൻ അനുവദിച്ചു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved