രണ്ടു ദശാബ്ദം നീണ്ട സേവനം അവസാനിപ്പിച്ചു; സ്കൈപ് ഇനി ഓർമ
Pulamanthole vaarttha
ഒരുകാലത്ത് ഏറെ കോൺഫറൻസുകൾക്കും മീറ്റിങ്ങുകൾക്കും വളരെയേറെ ഉപയോഗിച്ചിരുന്ന ജനകീയ ആപ്പ് ആയിരുന്നു സ്കൈപ്പ്
ജനകീയ വിഡിയോ കോൺഫെറൻസിങ് ആപ് സ്കൈപിന്റെ പ്രവർത്തനം ഇന്നലെയോടെ അവസാനിച്ചു. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്കൈപ് നിർത്തുന്നത് സംബന്ധിച്ച് കമ്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നു. സൗജന്യ ആപായിരുന്ന സ്കൈപ് 2003ൽ ആണ് തുടങ്ങിത്.
വിഡിയോ കോൺഫറൻസിനുള്ള ആദ്യ ആപുകളിലൊന്നും ഇതാണ്. സ്വാഭാവികമായും ഇതു ജനകീയമായി. ഇംഗ്ലീഷിൽ സ്കൈപിങ്, സ്കൈപ് മീ തുടങ്ങിയ പ്രയോഗങ്ങൾ രൂപപ്പെട്ടതുപോലും ഈ ആപ് ജനകീയമായതോടെയാണ്. എന്നാൽ, കോവിഡ് കാലം എല്ലാം തകിടം മറിച്ചു.
സൂം, ഗൂഗ്ൾ മീറ്റ്, പോലുള്ള ആപുകളുടെ കടന്നുവരവോടെ ഈ പ്ലാറ്റ്ഫോമിന്റെ പ്രസക്തി നഷ്ടമായി. നിലവിൽ മൂന്ന് കോടി ഉപയോക്താക്കൾ സ്കൈപിനുണ്ട്. എന്നിട്ടും, അതിജീവിക്കാനാവില്ലെന്ന തിരിച്ചറിവിൽ മൈക്രോ സോഫ്റ്റ് നിർഭാഗ്യകരമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. 1996ൽ ഫില്‍ സിമ്മര്മാന് ആണ് സ്കൈപ് വികസിപ്പിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved