ഭാരത് ജോഡോ യാത്ര; ജനസാഗരമായി കൊപ്പം

Pulamanthole vaarttha
കൊപ്പം : ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ സമാപനവേദിയായ കൊപ്പത്ത് പ്രിയനേതാവിനെ ഒരുനോക്കുകാണാൻ ആയിരങ്ങൾ കാത്തുനിന്നത് നാലുമണിക്കൂർ. തിങ്കളാഴ്ച വൈകീട്ട് മൂന്നരമുതൽ വാദ്യമേളങ്ങളുമായി നൂറുകണക്കിന് ആളുകളാണ് കൊപ്പം ജങ്ഷനിൽ അണിനിരന്നത്.
കൊടിതോരണങ്ങളും ദോലക് വാദ്യമേളങ്ങളുമായി അരങ്ങുതകർത്തപ്പോൾ കാണികളായി ഒട്ടേറെപ്പേരെത്തി. പട്ടാമ്പിയിൽനിന്ന് എട്ടരക്കിലോമീറ്റർ പിന്നിട്ട് വൈകീട്ട് ഏഴരയോടെ പദയാത്ര കൊപ്പം ടൗണിലെത്തിയതോടെ നഗരം മനുഷ്യക്കടലായി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കടകളുടെയും വീടുകളുടെയും ബാൽക്കണികളിലടക്കം ഇടംപിടിച്ചിരുന്നു.
തുറന്നവാഹനത്തിലെ വേദിക്കു സമീപം കനത്ത സുരക്ഷാവലയത്തിലാണ് സമാപനയോഗം നടന്നത്. ഇവിടെ നിന്ന് ഒരുകിലോമീറ്ററോളം കൊപ്പം നഗരം അക്ഷരാർഥത്തിൽ ആൾക്കടലായി. യോഗം സമാപിച്ചശേഷം, ഇത്രയുംവലിയ ആൾക്കൂട്ടത്തെ എത്തിച്ചതിന് ജില്ലയിലെ സംഘാടകർക്ക് പദയാത്രയുടെ സംസ്ഥാന കോ-ഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എം.പി. അഭിനന്ദനമർപ്പിച്ചു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved