വേനലിൽ വെന്തുരുകി ജില്ല; വരണ്ടുണങ്ങി മലമ്പുഴ ഡാം

Pulamanthole vaarttha
പട്ടാമ്പിയിൽ കഴിഞ്ഞദിവസം 35.8 ഡി ഗ്രി ചൂട് രേഖപ്പെടുത്തി.
പാലക്കാട്: കനത്ത വേനലിൽ ഉരുകിയൊലിച്ച് പാലക്കാട്. താപനില 40 ഡിഗ്രിയോട് അടുത്ത തോടെ രാത്രിയും പകലും ഓരുപോലെ വിയർ ക്കുകയാണ്. ജില്ലയിൽ വ്യാഴാഴ് മുണ്ടൂർ ഐ. ആർ.ടി.സിയിൽ 38.4 ഡിഗ്രി സെൽഷ്യസും മല മ്പുഴ ഡാം പ്രദേശത്ത് 38.3 ഡിഗ്രിയുമാണ് കൂടി യ ചൂട് രേഖപ്പെടുത്തിയത്. പട്ടാമ്പിയിൽ 35.8 ഡി ഗ്രിയും രേഖപ്പെടുത്തി. മുണ്ടൂരിലെ കുറഞ്ഞ താ പനില 25.2 ഡിഗ്രിയും മലമ്പുഴയിൽ 25.3 ഡിഗ്രി യുമാണ് രേഖപ്പെടുത്തിയത്. ചൂട് ക്രമാതീതമായി ഉയർന്നതോടെ കാലവർഷത്തിൽ ജലസമൃദ്ധിയി ലായിരുന്ന മലമ്പുഴ ഡാമിൽ ജലനിരപ്പ് അടിത്തട്ടി ലെത്തി. കഴിഞ്ഞ മൂന്നുമാസത്തോളം ഡാമിൽനി ന്നും രണ്ടാംവിള കൃഷിക്കായി ജലസേചനം നട ത്തിയിരുന്നു.വ്യാഴാഴ്ച ഇടതുകര കനാലിലൂടെയുള്ള ജലവിത രണം നിർത്തി. വലതുകര കനാൽ വഴി തിങ്കളാഴ്ച വരെ ജലവിതരണമുണ്ടാകും. നിലവിൽ കുടി വെള്ള ആവശ്യത്തിനുള്ള ജലമാണ് ഡാമിൽ അ വശേഷിക്കുന്നത്. വേനൽ ചൂടിൽ ഡാം വരണ്ടാ ൽ നഗരപ്രദേശത്തെയും സമീപത്തെ ഏഴോളം പഞ്ചായത്തുകളിലെയും ശുദ്ധജല വിതരണം പ്ര തിസന്ധിയിലാകും.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved