വാഹന രേഖകൾ ആധാറുമായി ബന്ധിപ്പിച്ചാൽ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ
Pulamanthole vaarttha
തിരുവനന്തപുരം: ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി വാഹന സംബന്ധമായ സേവനങ്ങൾ ഒറ്റക്ലിക്കിൽ ലഭിക്കാനുള്ള പുതിയ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്. ഇതിനായി വാഹനത്തിന്റെ രേഖകൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചാൽ മതിയാകും. ആധാർ ബന്ധിപ്പിച്ചു കഴിഞ്ഞാൽ അപേക്ഷയുമായി മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ കയറി ഇറങ്ങേണ്ടിവരികയോ ഇടനിലക്കാരുടെ സേവനം തേടേണ്ടി വരികയോ ഇല്ല. അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതില്ലാത്ത ഓൺലൈൻ സേവനങ്ങൾ (ഫേസ്ലെസ് സർവീസസ്) വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. മാർച്ച് മുതൽ പുതിയ സംവിധാനത്തിലേക്ക് മോട്ടോർ വാഹന വകുപ്പ് മാറും.
ഇതിന് മുന്നോടിയായി വാഹനരേഖകളുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഇ-സേവ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി ഉടമയുടെ മൊബൈൽ നമ്പർ വാഹൻ സോഫ്റ്റ് വെയറിൽ ഉൾക്കൊള്ളിക്കാം. ഇതിനായി മോട്ടോർ വാഹന ഓഫീസുകളിൽ 28 വരെ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും.
ആധാർ ബന്ധിപ്പിക്കുന്ന വാഹന ഉടമകൾക്ക് കൂടുതൽ സേവനങ്ങൾ സൗകര്യ പ്രദമായി ലഭിക്കുമെന്നാണ് പ്രത്യേകത. ഓൺലൈൻ അപേക്ഷയിലെ നടപടികൾ ചരുക്കും. വാഹനം വിൽക്കുകയോ, വാങ്ങുകയോ ചെയ്യുമ്പോൾ അപേക്ഷയുമായി ഓഫീസിൽ എത്തേണ്ടിവരില്ല. അപേക്ഷ സമർപ്പിച്ചിക്കുമ്പോൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽഫോൺ നമ്പരിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്വേർഡ് ഉപയോഗിച്ച് നടപടി പൂർത്തീകരിക്കാം.

പെർമിറ്റ്, രജിസ്ട്രേഷൻ പുതുക്കൽ, നികുതി അടയ്ക്കൽ, ഫിനാൻസ് ടെർമിനേഷൻ തുടങ്ങിയ സേവനങ്ങൾ പൂർണ്ണമായും ഓൺലൈനായിരിക്കും.
ഓൺലൈൻ സംവിധാനം ഉപയോഗിക്കുമ്പോൾ ഉടമ തന്നെയാണ് അപേക്ഷ സമർപിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ് ആധാറുമായി ബന്ധിപ്പിക്കുന്നത്. ഏത് അപേക്ഷ സമർപ്പിച്ചാലും ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണിലേക്ക് സന്ദേശം ലഭിക്കും. ഉടമ അറിയാതെ ഉടമസ്ഥാവകാശം മാറ്റിയെടുക്കുന്നതും തടയാനാകും. പിഴ ചുമത്തിയത് സംബന്ധിച്ച സന്ദേശങ്ങളും ഉടമയ്ക്ക് തന്നെ ലഭിക്കും. ബിനാമി പേരുകളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാനാകും. ഉടമസ്ഥാവകാശം മാറ്റാതെ ഉപയോഗിക്കുന്നതിനും തടയിടാം.
ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കാനാകുമെന്നതാണ് മറ്റൊരു സവിശേഷത. അപേക്ഷകളിലെ സങ്കീർണ്ണതകളാണ് ഇടനിലക്കാരും അഴിമതിക്കാരായ ഉദ്യോഗസ്ഥരും മുതലെടുത്തിരുന്നത്. ആധാർ ബന്ധിപ്പിച്ചിട്ടുള്ളവർക്ക് ഓൺലൈൻ അപേക്ഷാക്രമം പരമാവധി ലളിതമായിരിക്കും. അപേക്ഷ സമർപിക്കാൻ ഇടനിലക്കാരുടെ സഹായം വേണ്ടി വരില്ല.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved