വർണാഭമായ പരിപാടികളോടെ ജില്ലയിൽ ദേശീയ സമ്മതിദായക ദിനാചരണം സംഘടിപ്പിച്ചു

Pulamanthole vaarttha
മലപ്പുറം : ദേശീയ സമ്മതിദായക ദിനാചരണം ജില്ലയിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മലപ്പുറം വാരിയൻ കുന്നത്ത് ഹാജി ടൗൺ ഹാളിൽ നടന്ന സമാപന പൊതുസമ്മേളം ജില്ലാ കളക്ടർ വി. ആർ. വിനോദ് ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് പരമാധികാരമെന്നും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങൾക്ക് അനുകൂലമായ നയങ്ങൾ നിർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങൾക്ക് അനുകരിക്കാൻ കഴിയാത്ത രീതിയിൽ കുറ്റമറ്റ മാർഗത്തിലാണ് ഇന്ത്യയിലെ ബൃഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘തെരഞ്ഞെടുപ്പ് പ്രക്രിയ വോട്ടവകാശമുള്ള എല്ലാവരും പങ്കെടുക്കുന്ന രീതിയിലാവണം. ഈ ജനാധിപത്യ പ്രക്രിയ നിലനിർത്താൻ യത്നിക്കുന്ന എല്ലാവരും അഭിനന്ദനം അർഹിക്കുന്നു’- അദ്ദേഹം പറഞ്ഞു. ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സമ്മതിദായക പ്രതിജ്ഞയോടെയാണ് ജില്ലാതല്ല ആഘോഷപരിപാടികൾ തുടങ്ങിയത്. സമാപന ചടങ്ങിൽ മുഖ്യാതിഥിയായ ദ്രോണാചാര്യ അവാർഡ് ജേതാവ് എസ്. മുരളീധരനെ ജില്ലാകളക്ടർ ആദരിച്ചു.
സമ്മതിദായക ദിനാചരണത്തിന് മുന്നോടിയായി ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗവും ഇലക്ട്രൽ ലിറ്ററസി ക്ലബ്ബും സംയുക്തമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിന്റെ സമാപനമായി മെഴുകുതിരി വെട്ടത്തിൽ റാലിയും സംഘടിപ്പിച്ചു.
ചടങ്ങിൽ എ ഡി എം മെഹറലി എൻ.എം അധ്യക്ഷനായിരുന്നു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ പി. എം. സനീറ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. സരിൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, സീനിയർ സുപ്രണ്ട് അൻസു ബാബു, ഹുസൂർ ശിരസ്തദാർ എ. ആർ.നന്ദഗോപൻ എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെ അവതരിച്ച വിവിധ സാംസ്കാരിക പരിപാടികളോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്.ദിനാചരണത്തിന് മുന്നോടിയായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പടിഞ്ഞാറെക്കര അഴിമുഖം ബീച്ചിൽ പ്രശസ്ത ശില്പി ഷിബു വെട്ടം മണൽ ശില്പവും ഒരുക്കിയിരുന്നു.
ഭൂട്ടാന് കാര്‍ കടത്ത് കേസിലാണ് പരിശോധനയ്ക്ക് ഇഡി എത്തിയത് കൊച്ചി: ഭൂട്ടാന് കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ...
മണ്ണാര്‍ക്കാട് : കച്ചേരിപ്പറമ്പ് നെട്ടന് കണ്ടന് മുഹമ്മദ് ഫാസിലിന്റേയും മുഫീദയുടെയും മകന് ഏദന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...
തൃശൂർ: ചൊവ്വന്നൂർ കൊലക്കേസിലെ പ്രതി സൈക്കോ കില്ലർ സണ്ണി കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശിയെ ആണെന്ന് ഉറപ്പിച്ച് പൊലീസ്....
© Copyright , All Rights Reserved