നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’……., വാര്‍ത്ത കണ്ട് ഞെട്ടി മലയാളികള്‍

Pulamanthole vaarttha
നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’……., വാര്‍ത്ത കണ്ട് ഞെട്ടി മലയാളികള്‍
സംഭവത്തിന്റെ യാഥാർഥ്യം ഇങ്ങനെ
ഇന്ന് മിക്ക മലയാള പത്രങ്ങളുടെയും ആദ്യ പേജിലെ പ്രധാന തലക്കെട്ട് നോട്ടേ വിട; ഇനി ഡിജിറ്റൽ കറൻസി എന്നാണ്. (Goodbye notes; Now digital currency.. Malayalis are shocked by the news) ഫെബ്രുവരി 1 മുതൽ രാജ്യത്തെ പണമിടപാടുകൾ പൂർണമായും ഡിജിറ്റൽ കറൻസിയിലൂടെ മാത്രമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് വാർത്തയുടെ ആദ്യ പാരഗ്രാഫിൽ പറയുന്നത്.
തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ പൂർണമായും നോട്ട് പിൻവലിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പെടും. ഫെബ്രുവരി 1 മുതൽ സമ്പൂർണ നോട്ട്നിരോധനം നിലവിൽ വരുമെങ്കിലും പണം കൈവശമുള്ളവർക്ക് നിശ്ചിത കാലയളവ് വരെ ബാങ്ക് വഴി പണം ഡിജിറ്റൽ കറൻസിയായി മാറ്റിയെടുക്കാനുള്ള അസരമുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയെന്നും തുടർന്ന് പറയുന്നു.
രാവിലെ തന്നെ മലയാളത്തിലെ ഒരു പ്രധാന ചാനൽ ഇന്നത്തെ പത്രവാർത്തകളുടെ കൂട്ടത്തിൽ ഇത് വായിക്കുകയും കൂടി ചെയ്തതോടെ ആകെ കൺഫ്യൂഷനായി. പലരും ഗൂഗിളിൽ പരതലോട് പരതൽ. എന്നാൽ, എവിടെയും അങ്ങിനെയൊരു വാർത്തയുടെ പൊടി പോലുമില്ല.ഒടുവിലാണ് സംഭവം വ്യക്തമായത്. ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ കൊച്ചിയിൽ നടക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ കേരള എന്ന പരിപാടിയുടെ പരസ്യമായിരുന്നു അത്. 2050ൽ കേരളത്തിലെ പത്രങ്ങളുടെ മുൻപേജ് എങ്ങിനെ ആയിരിക്കുമെന്ന ഭാവനാത്മക വാർത്തകളായിരുന്നു ഒന്നാം പേജിൽ വന്നത്.
നമ്മുടെ ഭാവിയെ ബാധിക്കുന്ന ഭൂമിയെക്കുറിച്ചും ഭാവി രാഷ്ട്രീയത്തെക്കുറിച്ചും സംരഭകത്വത്തെ കുറിച്ചും ചർച്ച ചെയ്യുന്ന സമ്മിറ്റ് സംഘടിപ്പിക്കുന്നത് ജെയിൻ സർവ്വകലാശാലയാണ്. ആഴക്കടൽ ഇനി ആൾക്കടൽ, ഗോളാന്തര കിരീടം പങ്കിട്ട് ഭൂമിയും ചൊവ്വയും, റോബോ മന്ത്രി, ഒഴിവായി വൻ ദുരന്തം തുടങ്ങിയ മറ്റു വാർത്തകളും ഭാവനകളാണ്.കൊച്ചി ജെയിൻ ഡീംഡ് ടു-ബി യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ന്റെ പ്രചാരണാർത്ഥം സൃഷ്ടിച്ച സാങ്കൽപ്പിക വാർത്തകളാണ് പത്രത്തിന്റെ മാർക്കറ്റിങ് ഫീച്ചറിൽ നൽകിയിരിക്കുന്നതെന്ന് ആദ്യ പേജിന്റെ മുകളിൽ ചെറുതായി കൊടുത്തിട്ടുണ്ട്.ഇത് ശ്രദ്ധിക്കാതെ വാർത്ത യഥാർത്ഥമാണെന്ന് കരുതിയവരാണ് പരിഭ്രാന്തരായത്. ഒരു വൈകുന്നേരം മുന്നറിയിപ്പൊന്നുമില്ലാതെ നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ ഓർമകൾ ഉള്ളതിനാൽ ഇതും യാഥാർത്ഥ്യമായിരിക്കും എന്ന് പലരും കരുതി.
ഭൂട്ടാന് കാര്‍ കടത്ത് കേസിലാണ് പരിശോധനയ്ക്ക് ഇഡി എത്തിയത് കൊച്ചി: ഭൂട്ടാന് കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ...
മണ്ണാര്‍ക്കാട് : കച്ചേരിപ്പറമ്പ് നെട്ടന് കണ്ടന് മുഹമ്മദ് ഫാസിലിന്റേയും മുഫീദയുടെയും മകന് ഏദന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...
തൃശൂർ: ചൊവ്വന്നൂർ കൊലക്കേസിലെ പ്രതി സൈക്കോ കില്ലർ സണ്ണി കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശിയെ ആണെന്ന് ഉറപ്പിച്ച് പൊലീസ്....
© Copyright , All Rights Reserved