കസാക്കിസ്ഥാനിൽ യാത്രാവിമാനം പൊട്ടിത്തെറിച്ച് അഗ്നിഗോളമായി
Pulamanthole vaarttha
വിമാനത്തിൽ 110 യാത്രക്കാർ
അസ്തന : കസാക്കിസ്ഥാനിലെ അക്തൗ
പ്രദേശത്ത് യാത്രാവിമാനം തകർന്നുവീണ് അപകടം. റഷ്യയിലേക്ക് തിരിച്ച വിമാനമാണ് പൊട്ടിത്തെറിച്ച് തകർന്നുവീണു. വിമാനത്തിൽ 110 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.അസർബൈജാൻ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. വിമാനത്തിൽ 67 യാത്രക്കാരും 5 ജീവനക്കാരും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. 12 പേരെ രക്ഷിക്കാനായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. യാത്രക്കാരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.അകൗ വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. മൂടൽമഞ്ഞ് കാരണം വഴിതിരിച്ച് വിട്ടിരുന്നാതായാണ് വിവരം. എയർപോർട്ടിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. നിരവധി തവണ ആകാശത്ത് വലംവെച്ച വിമാനം അടിയന്തര ലാന്റിംഗിന് നിർദേശം നൽകിയെങ്കിലും തകരുകയായിരുന്നു. 4K-AZ65 എന്ന രജിസ്ട്രേഷനിലുള്ള എയർക്രാഫ്റ്റ് ആണ് തകർന്നത്
വീഡിയോ
തിരൂർ : കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതും രാജ്ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ്...
നിലമ്പൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവത്തിൽ യുവതി പോലീസ് നിരീക്ഷണത്തിൽ ഇവരുടെ ഭർത്താവ് ഗൾഫിൽ നിന്നും എത്തിയത് 4 ദിവസം മുൻപാണ്...
മേഘാലയയിലെ ഉൾഗ്രാമങ്ങളിലൂടെ പോകുന്ന വഴി ചെറിയൊരു ആക്സിഡന്റ് സംഭവിച്ചതായിരുന്നു വെന്നും നിലവിൽ മേഘാലയയിലെ പൈനൂർ സല (Pynursla)...
© Copyright , All Rights Reserved