നഷ്ടപ്പെട്ട പാദസരം ഉടമക്ക് തിരിച്ചു നൽകി. കൊളത്തൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി.

Pulamanthole vaarttha
കൊളത്തൂർ :ഡിസം 4 കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വീണുകിട്ടിയ പാദസരം കുട്ടികൾ ക്ലാസ് ടീച്ചറെയും, ടീച്ചർ ഹെഡ്മാസ്റ്ററേയും ഏൽപ്പിച്ചു.. 15 ദിവസങ്ങൾക്കു മുമ്പ് ലഭിച്ച സ്വർണാഭരണത്തിന് യഥാർത്ഥ അവകാശികളെകണ്ടെത്താനായില്ല. ഹൈസ്കൂളിലെ മുൻ അധ്യാപകൻ എൻ മൊയ്തീൻ മാസ്റ്റർ ഈ വിവരം അറിയുകയും സോഷ്യൽ മീഡിയയിലൂടെയും, Mec 7 ഗ്രൂപ്പിലൂടെയും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ യഥാർത്ഥ ഉടമയെ കണ്ടെത്താൻ സാധിച്ചു.ഹൈസ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളുടെയും, പ്രധാന അധ്യാപകൻ സി ഉണ്ണികൃഷ്ണൻ മാസ്റ്ററുടെയും, മറ്റു അധ്യാപകരുടെയും സാന്നിധ്യത്തിൽ ഉടമ വെളുത്തേങ്ങാടൻ ഹസ് നാ ഷെറിന് ഒരു പവൻ തൂക്കം വരുന്ന പാദസരം എൻ മൊയ്തീൻ മാസ്റ്റർ കൈമാറി.
10 ഇ ക്ലാസിലെ നാജിഹ് അരീക്കാടൻ, മുഹമ്മദ് ഷഹീം കോട്ടവളപ്പിൽ എന്നീ വിദ്യാർത്ഥികളെ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സി ഉണ്ണികൃഷ്ണൻ മാസ്റ്ററും, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് വി .എൽ ജയ്സി ടീച്ചറും അനുമോദിക്കുകയും ചെയ്തു.
ഈ സൽപ്രവർത്തി മറ്റു കുട്ടികൾക്ക് മാതൃകയായി.
ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സുവോളജിക്കൽ പാർക്ക് ട്രയൽ റണിന് ശേഷം ജനുവരിയോടെയാണ് പൊതുജനങ്ങൾക്ക്...
ഷൊര്‍ണൂര്‍: എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്....
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിന്റെ തലയിൽ ഗുരുതരമായി...
© Copyright , All Rights Reserved