സ്കൂളിൽ നിന്ന് വിനോദയാത്ര പോകാൻ വീട്ടുകാർ സമ്മതിച്ചില്ല മനോവിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.
Pulamanthole vaarttha
തിരൂർ : സ്കൂളിൽ നിന്ന് വിനോ ദയാത്ര പോകാൻ വീട്ടുകാർ സമ്മതിച്ചില്ല മനോവിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.കാരത്തൂർ സ്വദേശി പരുത്തികുന്ന് റഫീഖിൻ്റെ മകൾ ഫഹ്മിദ ഫഹ്മിയാണ് മരിച്ചത്. പതിനാറ് വയസായിരുന്നു. തിരൂർ ബി.പി അങ്ങാടി ഗേൾസ് ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.സഹപാഠികൾക്കൊപ്പം സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്നതിന് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിന് മാതാപിതാക്കൾ വിസമ്മതം അറിയിച്ചിരുന്നതായാണ് വിവരം. ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഫഹ്മിദ ഫഹ്മിയെ രാവിലെ കിടപ്പു മുറിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ടൂറിന് പോകാൻ പറ്റാത്തതിൻ്റെ മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
കല്‍പ്പറ്റ: ജൂലൈ 30 വയനാടിനെ നടുക്കിയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു....
തിരൂർ : കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതും രാജ്ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ്...
നിലമ്പൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവത്തിൽ യുവതി പോലീസ് നിരീക്ഷണത്തിൽ ഇവരുടെ ഭർത്താവ് ഗൾഫിൽ നിന്നും എത്തിയത് 4 ദിവസം മുൻപാണ്...
© Copyright , All Rights Reserved