മുപ്പത്തിമൂന്നാമത് സീനിയർ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം മെഡൽ നേടി തിരിച്ചെത്തിയ മത്സരാർത്ഥികളെ ചെറുകര റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു.

Pulamanthole vaarttha
ചെറുകര : ഉത്തരാഖണ്ഡ് ഡറാഡൂണിൽ വെച്ച് നടന്ന മുപ്പത്തിമൂന്നാമത് സീനിയർ വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വൻനേട്ടം .സ്വർണ്ണം മെഡൽ നേടി തിരിച്ചെത്തിയ മത്സരാർത്ഥികളെ ചെറുകര റെയിൽവേ സ്റ്റേഷനിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു.മലപ്പുറം പുലാമന്തോളിലെ ഐ.എസ്. കെ യിലെ കായിക താരങ്ങളാണ് മികച്ച വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയത്. സെപ്തംബർ 21 മുതൽ 26 വരെ ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ആണ് കേരളം മികച്ചു നിന്നത്. കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സീനിയർ വുഷു ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയാണ് ഈ കായിക താരങ്ങൾ ദേശീയ ചാപ്യൻഷിപ്പിലേക്ക് തിര ഞ്ഞെടുക്കപ്പെട്ടത് . കേരള ത്തിലെ പതിനാല് ജില്ല കളിൽ നിന്നായി തിരഞ്ഞെടുക്ക പ്പെട്ട മുപ്പത്തി എട്ട് കായിക താരങ്ങളാണ് ദേശീയ ചാമ്പ്യഷിപ്പിൽ പങ്കെടുത്തത് .കേരളത്തിന് പതിമൂന്ന് സ്വർണ്ണവും ഒരു വെങ്കലവും ലഭിച്ചതിൽ 7 സ്വർണവും ഒരു വെങ്കലവും മലപ്പുറം പുലാമന്തോൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎസ്കെയുടെ കായിക താരങ്ങൾക്കാണ് ലഭ്യമായത്. സ്വർണ്ണം നേടിയ പതി നൊന്ന്കായിക താരങ്ങൾ അടങ്ങിയ വുഷുവിലെ പ്രധാന ഇനമായ തവുലു ഗ്രുപ്പ് ഈവൻറ് വിഭാഗത്തിനെ നയിച്ചത് മലപ്പുറത്തിൻ്റെ ഐ എസ് കെ മുഹമ്മദ് ജാസിലാണ് കൂടാതെ ഡ്യുവൽ ഈവൻൻ്റ വിഭാഗത്തിലും മുഹമ്മദ് ജാസിലും മുനീറും മലപ്പുറത്തിൻ്റെ സ്വർണ്ണനേട്ടത്തിന് കരു ത്തേകി. മുൻ വർഷങ്ങളിൽ നിരവധി തവണ ആൾ ഇന്ത്യ ഇൻറർ യൂനിവേഴ്സിറ്റിയടക്കം ഗോൾഡ് മെഡൽ നേടിയ പുലാമന്തോൾ ഐ എസ് കെ മാർഷ്യൽ ആർട്സിലെ വുഷു കായിക താരങ്ങളായ മുഹമ്മദ് ജാസിൽ കെ , മുനീർ വി എന്നിവരാണ് ഇത്തവണ ഇരട്ട സ്വർണ്ണ നേട്ടം കൈ വരിച്ചത് .
പുലാമന്തോൾ ഐ എസ് കെ യിലെ ചീഫ് ഇൻട്രക്ടർ മാരായ പുളങ്കാവ് മുഹമ്മദലിയുടെയും സാജിതയുടെയും മകനാണ് മുഹമ്മദ് ജാസിൽ . വിളയൂർ ഓടുപാറ വൈലശേരി കുഞ്ഞിപ്പു വിൻ്റെയും ഷഹർ ബാനു വിൻ്റെ യും മകനാണ് മുനീർ . പുളിങ്കാവ് കല്ല് വെട്ട്കുഴിയിൽ മനോ ജിൻ്റെ യും രോഹിണിയുടെ യും മുകളായ നയന മനു ഒരു സ്വർണ്ണവും ഒരു വെങ്കലവും , പുളിങ്കാവ് കുപ്പൂത്ത് സാജിതയുടെ മകനായ മുഹമ്മദ് ആരിസ് ഗോൾഡ് മെഡൽ നേടി. അത്തിപ്പറ്റ നൂറുകുണ്ടിൽ അസീസിൻ്റെയും റംല യുടെയും മകനായ മുഹമ്മദ് സ്വാലിഹ് ആണ് മറ്റൊരു സ്വർണ നേട്ടം കൊയ്തത്. ചാമ്പ്യൻഷിപ്പ് കഴിഞ്ഞ് മടങ്ങിയെത്തിയ കായിക താരങ്ങളെയും പരിശീലകൻ ഐ എസ് കെ മുഹമ്മദലി യെയും നാട്ടുകാരുടെയും ജന പ്രധിനിധി കളുടെയും BNI ഭാരവാഹികളുടെയും നേതൃത്വത്തിൽ വൻ സ്വീകരണമാണ് ചെറുകര റെയിൽവേ സ്റ്റേഷനിൽ നൽകിയത് . പെരിന്തൽമണ്ണ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ കായിക താര ങ്ങളെ പൊന്നാടഅണി യിച്ചു. , ബ്ലോക് പഞ്ചായത്ത് മെമ്പർ നാലകത്ത് ഷൗകത്ത് , മലപ്പുറം വുഷു അസോസിയേഷൻ സെക്രട്ടറി സുമേഷ് പി എൻ , വുഷു അസോഷി യേഷൻ പ്രസിഡണ്ട് മുഹമ്മദലി ഐ എസ് കെ , പുലാമന്തോൾ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഹസീന മൊയ് തീൻ കുട്ടി മാസ്റ്റർ BNI പെരിന്തൽമണ്ണ പ്ര സിഡണ്ട് റഫീഖ് എന്നിവർ സ്വീകരണപരി പാടിയിൽ കായിക താര ങ്ങളെ അനു മോദിച്ച് സം സാരിച്ചു .